അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ ഇരട്ട നേട്ടവുമായി വയനാട്
തിരുവനന്തപുരം :കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ ജനുവരി 18 19 തീയതികളിൽ തിരുവനന്തപുരം കനകകുന്ന് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ ഇരട്ട നേട്ടം കൈവരിച്ച് വയനാട് ജില്ല മികച്ച പ്രകടനം കാഴ്ചവെച്ചു. ശുചിത്വ വിഷയ സംബന്ധമായ സ്റ്റാൾ ഒരുക്കൽ മത്സരത്തിൽ വയനാടിന് ഒന്നാം സ്ഥാനവും വിവിധ പ്രദേശങ്ങളിൽ നിലനിൽക്കുന്ന വ്യത്യസ്തങ്ങളായ മലിനീകരണ പ്രശ്നങ്ങൾ സംബന്ധിച്ച് നടത്തിയ ഒരു വർഷം നീണ്ടു നിന്ന ഗവേഷണ പ്രവർത്തനങ്ങളുടെ പ്രബന്ധാവതരണത്തിൽ മികച്ച അഞ്ചു പ്രബന്ധങ്ങൾക്കുള്ള പുരസ്കാരത്തിൽ അഭിനന്ദ് എസ് ദേവിന്റെ വെള്ളമുണ്ടയിലെ വാഴക്കൃഷി സൃഷ്ടിക്കുന്ന ഗൗരവതരമായ മാലിന്യപ്രശ്നങ്ങളും പാരിസ്ഥിതിക്കാഘാതങ്ങളും സംബന്ധിച്ച ഗവേഷണ പ്രബന്ധം നാലാം സ്ഥാനവും നേടി ക്യാഷ് അവർഡിനും പുരസ്കാരങ്ങൾക്കും അർഹതനേടി.
പ്രാദേശിക തലം മുതലുള്ള അവതരണത്തിന് ശേഷം ജില്ലാതലം, സോണൽ തലം മത്സരങ്ങൾക്ക് നടത്തി തിരഞ്ഞെടുക്കപ്പെട്ട 84പ്രബന്ധങ്ങളാണ് അന്താരാഷ്ട്ര ഉച്ചകോടിയിൽ അവതരിതരിപ്പിക്കപ്പെട്ടത്. പ്രധാന വേദിയിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളിൽ വയനാട്ടിലെ മാനന്തവാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അഭിനന്ദ് എസ്. ദേവിൻ്റെ പ്രബന്ധവും അമ്പലവയൽ ഗവ. ഹയർ സെക്കണ്ടറിസ്കൂളിലെ ദേവപ്രിയ അവതരിപ്പിച്ച മുത്തങ്ങയിലെ ആർ. ടി. ഒ ചെകുപോസ്റ്റും ടൂറിസവും സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്നങ്ങളും സവിശേഷ ശ്രദ്ധനേടി.സമാന്തര വെദികളിൽ ജില്ലയിലെ അക്ഷയ പി എസ്, അനഘ, അലോണ, നീൽ ഗഗൻ, പാർവ്വതി മാരാർ, ബേസിൽ ഷിനോയ്, നിയ, ശ്രേയ, സഹല, ഹന്ന ഫാത്തിമ, അസ.തുടങ്ങിയ കുട്ടികൾ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയുടെ ഭാഗമായി 143 പ്രബന്ധങ്ങൾക്ക് അവതരണാവസരം ലഭിച്ചു.പ്രബന്ധശേഷം വിദഗ്ധരുടെ ചർച്ചയും നടന്നു.അന്താരാഷ്ട്ര ഉച്ചകോടിയിൽ മികച്ച നേട്ടം കൊയ്ത വയനാട് ജില്ലാ ടീമിനെ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ അഭിനന്ദിച്ചു.





Leave a Reply