പുതുശേരിക്കടവ് പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ പെരുന്നാൾ.
പടിഞ്ഞാറത്തറ: പുതുശേരിക്കടവ് സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ്മ പെരുന്നാൾ ജനുവരി 25 ശനിയാഴ്ച തുടങ്ങുമെന്ന് വികാരി ഫാ. ബാബു നീറ്റുംകര ,ട്രസ്റ്റി ബിജു ജോൺ, സെക്രട്ടറി ബിനു മാടേടത്ത് എന്നിവർ അറിയിച്ചു.വൈകിട്ട് 5: 30 ന് വികാരി കൊടി ഉയർത്തും. 6 :30 ന്സന്ധ്യ പ്രാർത്ഥന,7 :30 ന് ഭക്തസംഘടനകളുടെ സമ്മാനദാനം, പാച്ചോർ നേർച്ച എന്നിവയുമുണ്ടാകും. 26 ഞായറാഴ്ച 7:15 ന് പ്രഭാത പ്രാർത്ഥന,8 :15 വിശുദ്ധ കുർബാന. മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം തുടർന്ന് 10:15 ന് വി. ദൈവമാതാവിൻ്റെ നാമത്തിൽ സ്ഥാപിതമായ പുതുശേരിക്കടവ് ടൗൺ കുരിശിങ്കലേക്ക് പ്രദക്ഷിണം നടക്കും.ആശീർവാദം,ലേലം നേർച്ച ഭക്ഷണം എന്നിവക്ക് ശേഷം 12:15 ന് കൊടി ഇറക്കുന്നതോടെ പെരുന്നാൾ സമാപിക്കും.





Leave a Reply