വയനാട് ഷോപ്പിംഗ് ഫെസ്റ്റിന്റെ ആദ്യ നറുക്കെടുപ്പ് ഇന്ന്
കൽപ്പറ്റ:വയനാട് ഫെസ്റ്റ് 2025 ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആദ്യ നറുക്കെടുപ്പ് ഇന്ന് ശനി മേപ്പാടി ടൗണിൽ വെച്ച് നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിടിപിസിയുടെ സഹകരണത്തോടു കൂടി നടത്തപ്പെടുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ആദ്യ ആഴ്ച നറുക്കെടുപ്പ് ഇന്ന് (25/01/2025) വൈകിട്ട് ആറുമണിക്ക് മേപ്പാടി ടൗണിൽ സജ്ജീകരിച്ച വേദിയിൽ വിശിഷ്ട വ്യക്തികളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ നടത്തപ്പെടുന്നതാണ്. പ്രസ്തുത പരിപാടി കൽപ്പറ്റ എംഎൽഎ സിദ്ദീഖ് ഉദ്ഘാടനം ചെയ്യും വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ നറുക്കെടുപ്പ് കർമ്മം നിർവ്വഹിക്കും . മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബാബു മറ്റു ജനപ്രതിനിധികൾ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് ജോജിൻ ടി ജോയ്, ജനറൽ സെക്രട്ടറി കെ.ഉസ്മാൻ, ട്രഷറർ നൗഷാദ് കാക്കവയൽ മറ്റു ജില്ല യൂണിറ്റ് ഭാരവാഹികൾ ഡിടിപിസി മെമ്പർ സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ മാനേജർ പി.പി പ്രവീൺ എന്നിവരടക്കമുള്ളവർ പങ്കെടുക്കും.





Leave a Reply