കടുവ ആക്രമണം: കടുവയെ ഷീൽഡ് വെച്ച് തടഞ്ഞു, പരിക്കേറ്റ ആർ അർ ടി അംഗത്തെ മെഡിക്കൽ കോളജിൽ എത്തിച്ചു
പഞ്ചാരക്കൊല്ലി: പഞ്ചാരക്കൊല്ലിയിൽ കടുവാ ദൗത്യത്തിനിടയിൽ പരിക്കേറ്റ വനംവകുപ്പ് ആർആർടി അംഗത്തെ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചു. മാനന്തവാടി ആർആർടി അംഗത്തിലെ ജയസൂര്യക്കാണ് പരിക്കേറ്റത്. കടുവ ഇദ്ധേഹത്തെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ കയ്യിലെ സുരക്ഷാ ഷീൽഡ് വെച്ച് തടയുന്നതിനിടെയാണ് പരിക്കേറ്റത്. തുടർന്ന് വനപാലകർ ഏറെ പരിശ്രമിച്ചാണ് ജയസൂര്യയെ വനത്തിന് പുറത്തെത്തിച്ചത്. തുടർന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജയസൂര്യയെ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോർട്ട്.





Leave a Reply