June 19, 2026

ബൈക്കിൽ വരികയായിരുന്ന യുവാവിന് നേരെ കാട്ടാന ആക്രമണം

0
Img 20250205 145557
By ന്യൂസ് വയനാട് ബ്യൂറോ

തിരുനെല്ലി :ബൈക്കിൽ വരികയായിരുന്ന യുവാവിന് നേരെ കാട്ടാന ആക്രമണം.
തിരുനെല്ലി അപ്പപ്പാറയിൽ ചെറിയാക്കൊല്ലി രാഹുലിന്റെ കൈ കാലുകൾക്ക് നിസാര പരിക്കേറ്റു. ജോലിക്കുപോകുന്നതിനിടെ രാവിലെ എട്ടരയോടെയാണ് ആക്രമണമുണ്ടായത്. ആന പാഞ്ഞടുത്തതോടെ രാഹുൽ ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും ആന രാഹുലിനെ പിന്തുടർന്നു. ഇതുവഴി വന്ന ജീപ്പിലെ ആളുകൾ ഒച്ചവച്ചതിനെ തുടർന്ന് ആന പിൻതിരിഞ്ഞ് വനത്തിലേക്ക് കയറുകയായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *