ആനുകൂല്യങ്ങള്‍ ഔദാര്യമല്ല
കല്‍പ്പറ്റ:- ഭിന്നശേഷി വ്യക്തികള്‍ക്ക് നിയമത്തില്‍ അനുശാസിക്കുന്ന ആനുകൂല്യങ്ങള്‍ മുടക്കം കൂടാതെ നല്‍കണമെന്നും, ആനുകൂല്യങ്ങള്‍ ആരുടെയും ഔദാര്യമല്ല എന്നും വയനാട് പരിവാര്‍ കളക്ട്രേറ്റ് ധര്‍ണ്ണ ആവശ്യപ്പെട്ടു. സീനിയര്‍ അഡ്വക്കേറ്റ് വെങ്കിട സുബ്രമണ്യന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ജോണി വാഴവറ്റ, ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ: അബ്ബാസ് അലി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തോമസ് വൈദ്യര്‍ , ടി.ഇ. ബെന്നി, ഏലിയാമ്മ ജോര്‍ജ്ജ്, മാത്യു ജോണ്‍ , പ്രമീള സുരേഷ്, വത്സല ടീച്ചര്‍, പി.ടി.ഇബ്രാഹീം, സി. മൊയ്തീന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു. ആശ്വാസകിരണം മുടങ്ങാതെ നല്‍കുക, ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുക, ഭൗതിക ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന കടുത്ത വിവേചനവും, അവഗണനയും അവസാനിപ്പിക്കുക, സ്‌പെഷ്യല്‍ അധ്യാപകരെ സ്ഥിരമായി നിയമിക്കുക, സ്‌പെഷ്യല്‍ സ്‌കൂളുകളോടുള്ള അവഗണന അവസാനിപ്പിക്കുക, ജില്ലാ പുനരധിവാസ കേന്ദ്രം ആരംഭിക്കുക, തൊഴിലധിഷ്ഠിത പാഠ്യപദ്ധതി നടപ്പിലാക്കുക, തൊഴിലിനുള്ള സാഹചര്യം ഒരുക്കുക, കേന്ദ്രസര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, സമഗ്ര ശിക്ഷ കേരളയ്ക്ക് ലഭിക്കാനുള്ള കേന്ദ്ര വിഹിതം ഉടന്‍ നല്‍കുക. നിരാമയ ഇന്‍ഷുറന്‍സ് ക്യാഷ് ലസ് ആക്കുക, ജില്ലാ ഭിന്നശേഷി സമിതി പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, തുടങ്ങിയ പ്രശ്‌നങ്ങളുന്നയിച്ച് സംസ്ഥാനത്തെ 14 ജില്ലാ ആസ്ഥാനങ്ങളിലും നടത്തപ്പെടുന്ന ധര്‍ണ്ണയുടെ ഭാഗമായിട്ടാണ് കളക്ട്രേറ്റ് ധര്‍ണ്ണ വയനാട് പരിവാര്‍ സംഘടിപ്പിച്ചത്.





Leave a Reply