തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ പ്രത്യേക ഫണ്ട് അനുവദിക്കണം: യു ഡി എഫ്
കോട്ടത്തറ: കാലവര്‍ഷത്തിലും കാലപ്പഴക്കത്തിലും തകര്‍ന്ന പഞ്ചായത്തിലെ റോഡുകള്‍ നന്നാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഫണ്ട് അനുവദിക്കണമെന്ന് പഞ്ചായത്ത് യു ഡി എഫ് എക്സിക്യുട്ടീവ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയില്‍ കാലവര്‍ഷത്തിലും വെള്ളപ്പൊക്കത്തിലും ഏറ്റവും കൂടുതല്‍ റോഡ് തകരാറിലാവുന്നത് വെള്ളപ്പൊക്കകെടുതി നേരിടുന്ന കോട്ടത്തറ പഞ്ചായത്തിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി. വി അബ്ദുള്ള വൈപ്പടി അധ്യക്ഷത വഹിച്ചു. ടി സിദ്ധിഖ് എം എല്‍ എ യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയര്മാന് ടി ഹംസ മുഖ്യ പ്രഭാഷണം നടത്തി.
ഋപഞ്ചായത്ത് കണ്‍വീനര്‍ സുരേഷ് ബാബു വാളല്‍, സി സി തങ്കച്ചന് ,പോള്‍സണ്‍ കൂവക്കല്‍, മാണി ഫ്രാന്‍സിസ്, വി സി അബൂബക്കര്‍, ജീവോദി മമ്മുട്ടി, സി കെ ഇബ്രാഹിം, പി ഇ വിനോജ്, കെ.കെ മുഹമ്മദലി,എം.സി മോയിന്‍, കെ.കെ നാസര്‍, പി എ നസീമ ,പുഷ്പ സുന്ദരന്‍, ഇ.കെ വസന്ത, ബിന്ദു മാധവന് എന്നിവര്‍ സംസാരിച്ചു.





Leave a Reply