April 29, 2026

എസ്റ്റേറ്റ് തൊഴിലാളി സമരം: ഉറപ്പുകൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് (ഐ) നേതൃത്വത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചു

0
IMG_20250715_204717
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ: എസ്റ്റേറ്റിന്റെ പ്രവർത്തനം താളം തെറ്റിയെന്നും തൊഴിലാളികൾക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കൃത്യമായി ലഭിക്കുന്നില്ലെന്നും ആരോപിച്ച് മണ്ഡലം കോൺഗ്രസ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്റ്റേറ്റ് ഓഫീസ് പരിസരത്ത് ഇന്ന് രാവിലെ മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചു. ഈ മാസം ഇത് രണ്ടാം തവണയാണ് ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികൾ സമരരംഗത്തിറങ്ങുന്നത്.

 

നേരത്തെ, ജൂലൈ ഒന്നിന് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ സമരം നടത്തിയിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ശമ്പളം നൽകാമെന്നും സബ് കളക്ടറുടെ സാന്നിധ്യത്തിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കാമെന്നും നൽകിയ ഉറപ്പിലാണ് അന്ന് സമരം അവസാനിപ്പിച്ചത്. എന്നാൽ, ഈ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്നും മാനേജ്‌മെന്റും ഉദ്യോഗസ്ഥരും ചേർന്ന് അഴിമതി നടത്തുകയാണെന്നും സമരനേതാക്കൾ ആരോപിച്ചു.

 

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുനിൽ ആലിക്കൽ, സി.എച്ച്. സുഹൈർ, ഒ.സി. കൃഷ്ണൻ, ഹംസ പഞ്ചാരക്കൊല്ലി, മുജീബ് കോടിയോടൻ, ജിൻസ് ഫാന്റസി, രാഘവൻ, വിനീത്, രാജൻ, യൂനുസ് പിലാക്കാവ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *