ബാംബൂ വില്ലേജിലെ സംരംഭകര്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും
തൃക്കൈപ്പറ്റ:തൃക്കൈപ്പറ്റ ബാംബൂ വില്ലേജിലെ വിവിധ സംരംഭകത്വ കൂട്ടായ്മകള്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ച് സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചു.കരകൗശലം, ഭക്ഷ്യ സംസ്‌കരണം, ചിത്രകല, ഹോം സ്റ്റേ,ഡ്രൈ ഫ്‌ലവര്‍, മുള നേഴ്‌സറി, ബാംബൂ കണ്‍സ്ട്രക്ഷന്‍, തേന്‍ കര്‍ഷകര്‍, കര്‍ഷകര്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വര്‍, തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവ് റിസോര്‍ട്ടില്‍ ഒത്ത് ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കാനും വിപുലീകരിക്കാനും തീരുമാനിച്ചു.
നവീന രൂപകല്പനകള്‍, സാങ്കതീക സഹായങ്ങള്‍, വിപണനം, പ്രദര്‍ശനങ്ങള്‍ പരിശീലനങ്ങള്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സര്‍ഗ്ഗാത്മകമാക്കും. 5 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും പത്ത് സബ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. അഡ്വ.പ്രണവ് സി ഹരി, ചന്ദ്രിക മനോഹരന്‍, സുജിത്, സൃഷ്ടി, ഷീജ പി.കെ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്.ഈ ടീം കൂട്ടായ്മയിലെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഏകോപനവും നേതൃത്വവും നല്‍കും.





Leave a Reply