വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മുഴുവന്‍ സ്‌കൂള്‍ കെട്ടിടങ്ങളിലും സത്യസന്ധമായ ഫിറ്റ്‌നസ് പരിശോധിക്കണം:അനില്‍ എസ്സ് നായര്‍
കല്‍പ്പറ്റ :കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂള്‍ കെട്ടിടങ്ങളിലും ശരിയായതും സത്യസന്ധമായും ഫിറ്റ്‌നസ് പരിശോധന നടത്തണമെന്ന് ഭാരതീയ മനുഷ്യവകാശ സംരക്ഷ സമിതി ജില്ലാ പ്രസിഡണ്ട് അനില്‍ എസ്സ് നായര്‍ ആവിശ്യപ്പെട്ടു.യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് അദ്ധ്യക്ഷനായി. രാജന്‍ തോമസ്സ്, വന്ദന ഷാജു, ഷാജി കെക്കാടന്‍,പ്രതീക്ഷ് ചീരാല്‍, എം.എം ശിവദാസ് സി.എച്ച് സുരേഷ് ബാബു, സുസ്സിന്‍ ലോറന്‍സ്, കെ.ആര്‍ രാധാകൃഷ്ണന്‍, എം.വി.രാജന്‍, കെ. ശശികുമാര്‍, ആര്‍. രഞ്ജിത്ത്, വിപിന്‍ ജോസ്, കെ.ബാബു, വിനു വയനാട് ബെന്നി വട്ട പറമ്പില്‍ , അനുപമ വിനോദ്, കെ.എന്‍ ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
ഓരോ കുട്ടിയെയും ഓരോ അധ്യാപകന്റെയും സ്വന്തം കുട്ടിയെപോലെ കാണണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം എന്നാല്‍ ചില വിദ്യാലയങ്ങളിലെഹെഡ് മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍, മാനേജ്‌മെന്റ്, ജഠഅ കമ്മറ്റികള്‍ എന്നിവരെല്ലാം ഉദാസീനരും കുറ്റക്കാരുമാണ്. ചില വിദ്യാലയങ്ങളില്‍ വേണ്ടത്ര സുരക്ഷയോ, മഴ പെയ്താല്‍ ഉഴുതുമറിച്ച വയലുപോലെയും,മലിന ജലമടക്കമുള്ള ചളി നിറഞ്ഞ സ്ഥലങ്ങളുമാണ് കുട്ടികള്‍ സഞ്ചരിക്കുന്ന സ്‌കൂള്‍ വഴിയും ഗ്രൗണ്ടുകളും, പലരീതിയിലുള്ള ഫണ്ട് ശേഖരണങ്ങളും മറ്റും പല സ്‌കൂളുകളും രക്ഷിതാക്കളുടെ കൈയ്യില്‍ നിന്ന് പിരിച്ചിട്ടും വേണ്ടത്ര സൗകര്യങ്ങള്‍ ചെയ്യാറില്ല മാനേജുമെന്റിന്റെയും കെഎസ്ഇബിയുടേയും വിദ്യാഭ്യാസവകുപ്പിന്റെയും വന്‍ വീഴ്ചകൊണ്ടുംഅനാസ്ഥകാരണം കൊണ്ടും നഷ്ടമായത് ഒരു പിഞ്ചുകുഞ്ഞിനെയാണ്. ഉത്തരവാദികളായവര്‍ക്ക് എതിരെ ഉചിതമായതും, കടുത്തതുമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും, കുട്ടിയുടെ കുടുംബത്തിന് നീതിപൂര്‍വമായ നഷ്ടപരിഹാരം നല്ക്കണമെന്നും ഭാരതീയ മനുഷ്യവകാശ സംരക്ഷ സമിതി വയനാട് ജില്ലാ കമ്മറ്റി സര്‍ക്കാറിനോട് ആവിശ്യപ്പെട്ടു.





Leave a Reply