May 5, 2026

നവകേരള സദസ്സ്: വയനാട്ടിൽ 21 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം

0
IMG_20250729_205105
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിസഭാ അംഗങ്ങളും പങ്കെടുത്ത നവകേരള സദസ്സിൽ വയനാട് ജില്ലയിൽ നിന്ന് ഉന്നയിക്കപ്പെട്ട 21 കോടി രൂപയുടെ നാല് വികസന പദ്ധതികൾക്ക് അന്തിമ അംഗീകാരം ലഭിച്ചു. മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ മണ്ഡലങ്ങളിലായി ആരോഗ്യ, വനം-വന്യജീവി, പൊതുമരാമത്ത്, ജലവിഭവ വകുപ്പുകൾക്കാണ് ഈ പദ്ധതികളുടെ നിർവഹണ ചുമതല.

 

മാനന്തവാടി മെഡിക്കൽ കോളേജിന് 7 കോടി

മാനന്തവാടി നിയോജകമണ്ഡലത്തിലെ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനായി 7 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിനാണ് ഈ പദ്ധതിയുടെ നിർവഹണ ചുമതല.

 

വന്യമൃഗ ശല്യം കുറയ്ക്കാൻ 3 കോടി

സുൽത്താൻബത്തേരി മണ്ഡലത്തിൽ വന്യമൃഗ ശല്യം കുറയ്ക്കുന്നതിനായി നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ സോളാർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന് 3 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. നായ്ക്കട്ടി-മറുകര-കണ്ടിച്ചിറ-മറോട്-ആനക്കെട്ടുകൊല്ലി-പുത്തൻച്ചിറ-കല്ലുമുക്ക്, അയനിപ്പുര (കുടുക്കി)-മുണ്ടക്കൊല്ലി, പന്തംകൊല്ലി-നൂൽപ്പുഴ, പഴൂർ-ഉരാൻകുന്ന്, നൂൽപ്പുഴ-കൊല്ലിവയൽ, പുത്തൂർ കൊലോട്ടു, ഓടക്കൊല്ലി ഉന്നതി ഭാഗം, ചുക്കാലിക്കുനി ഉന്നതി, കള്ളാടികോല്ലി ഉന്നതിക്ക് എന്നിവയ്ക്ക് ചുറ്റുമാണ് ഫെൻസിങ് സ്ഥാപിക്കുക. വനം-വന്യജീവി വകുപ്പിനാണ് പദ്ധതിയുടെ നിർവഹണ ചുമതല.

 

റോഡ് വികസനത്തിന് 4 കോടി

സുൽത്താൻബത്തേരി മണ്ഡലത്തിൽ തന്നെയുള്ള ഒരപ്പുവയൽ-താഴമുണ്ട-നെല്ലിക്കര റോഡ് വികസന പദ്ധതിക്ക് 4 കോടി രൂപയും അംഗീകരിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് ഈ പദ്ധതിയുടെ ചുമതല.

 

കാരാപ്പുഴ പ്രൊജക്ട് റോഡിന് 7 കോടി

കൽപ്പറ്റ മണ്ഡലത്തിൽ കാക്കവയൽ മുതൽ കാരാപ്പുഴ ഡാം വരെയുള്ള കാരാപ്പുഴ പ്രൊജക്ട് റോഡ് ബിഎം (ബിറ്റുമിനസ് മെക്കാടം) & ബിസി (ബിറ്റുമിനസ് കോൺക്രീറ്റ്) നിലവാരത്തിൽ ഉയർത്തുന്നതിനായി 7 കോടി രൂപയും അനുവദിച്ചു. ജലവിഭവ വകുപ്പിനാണ് ഈ പദ്ധതിയുടെ നിർവഹണ ചുമതല.

 

ഈ വികസന പദ്ധതികൾ ജില്ലയുടെ സമഗ്ര പുരോഗതിക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *