May 5, 2026

പാൽ സംഭരണ വില വർധന ആവശ്യപ്പെട്ട് ക്ഷീരകർഷകരുടെ പ്രതിഷേധം: കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക് മാർച്ച് നടത്തി

0
IMG_20250731_105219
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പാൽ സംഭരണ വില വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിലെ മിൽമ യൂണിറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കാലിത്തീറ്റയുടെയും മറ്റ് നിത്യച്ചെലവുകളുടെയും വിലവർധനവ് മൂലം കടുത്ത പ്രതിസന്ധിയിലായ ക്ഷീരകർഷകർ, പാൽ സംഭരണ വില വർധിപ്പിക്കേണ്ടതില്ലെന്ന മിൽമയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് രംഗത്തെത്തിയത്.

 

ക്ഷീരകർഷക വിരുദ്ധമായ നിലപാടുകൾക്കെതിരെ കൽപ്പറ്റ മിൽമ ചില്ലിങ് യൂണിറ്റിലേക്ക് നടത്തിയ മാർച്ചിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കർഷകർ പങ്കെടുത്തു. പാൽ സംഭരണ വില ലിറ്ററിന് 70 രൂപയായി വർധിപ്പിക്കുക, കാലഹരണപ്പെട്ട ചാർട്ടുകൾ പരിഷ്കരിക്കുക, അളക്കുന്ന പാലിന് ആനുപാതികമായ സബ്‌സിഡികൾ ബാങ്ക് വഴി കർഷകർക്ക് നേരിട്ട് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് എം ഡി എഫ് എ ഉന്നയിച്ചത്.

 

പ്രതിഷേധ ധർണ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജനകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മത്തായി പുല്ലോർക്കൂടി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ ലില്ലി മാത്യു, മറ്റ് കർഷക പ്രതിനിധികൾ എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി അന്നമ്മ കെ.സി. സ്വാഗതവും ജോയിന്റ് സെക്രട്ടറി വിനീത് നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *