രാജ്യത്ത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ തകര്‍ക്കപ്പെടുന്നു: അഡ്വ.ടി.സിദ്ധിഖ് എംഎല്‍എ
കല്‍പ്പറ്റ: രാജ്യത്ത് ഭരണ ഘടനാ ഉറപ്പ് നല്‍കുന്ന മൗലികവകാശങ്ങള്‍ പോലും വ്യക്തി എന്ന രീതിയിലും ക്രൈസ്തവ വിശ്വാസി എന്ന നിലയിലും തകര്‍ക്കുന്ന ഗൗരവകരമായ സാഹചര്യം ആണ് നിലനില്‍ക്കുന്നതെന്ന് അഡ്വക്കറ്റ് ടി സിദ്ധിഖ് എംഎല്‍എ.യുഡിഎഫ് കല്‍പ്പറ്റ മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫ് കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍ മുസ്തഫ അധ്യക്ഷനായി.
തിരുവസ്ത്രമണിഞ്ഞ് പുറത്തിറങ്ങാന്‍ കഴിയാത്ത സംസ്ഥാനങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മാറുന്നു എന്നത് മോഡി ഭരണത്തിന്റെ കീഴില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. തീര്‍ത്തും നിരപരാധികളായ കന്യാസ്ത്രീകള്‍ക്കെതിരെ വ്യാജ നിര്‍മ്മിത ആരോപണങ്ങള്‍ ഉന്നയിച്ച് തുറങ്കിലടക്കാന്‍ നേതൃത്വം കൊടുത്ത ബിജെപി സംഘപരിവാര്‍ നീക്കത്തെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രതിരോധിക്കും വിട്ടുവീഴ്ചയില്ലാതെ ജനം തെരുവ് ഇറങ്ങുമെന്നും അദ്ധേഹം പറഞ്ഞു.
നിയോജകമണ്ഡലം യുഡിഎഫ് കണ്‍വീനര്‍ പി പി ആലി, ടി ജെ ഐസക്, കേയംതൊടി മുജീബ്, ഗിരീഷ് കല്‍പ്പറ്റ, എം പി നവാസ്,ഹര്‍ഷല്‍ കോന്നാടന്‍,എസ് മണി,സി കെ നാസര്‍,അലവി വടക്കേ തില്‍,ഡിന്റോ ജോസ്,ആര്‍ രാജന്‍,മുഹമ്മദ് ഫെബിന്‍,കെ അജിത,ആയിഷ പള്ളിയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply