May 26, 2026

ഛത്തിസ്ഗഡിലെ കന്യാസ്ത്രീ അറസ്റ്റ്:പ്രതിഷേധ ജ്വാല തീര്‍ത്ത് ക്രൈസ്തവ സഭകള്‍

0
site-psd-74
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി:ഛത്തിസ്ഗഡില്‍ രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതില്‍ പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്ക്കമയ്ക്ക് എതിരെ പ്രതിഷേധ ജ്വാല’ തീര്‍ത്ത് മാനന്തവാടിയില്‍ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ.മാനന്തവാടി എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ ജ്വാല’ എന്ന പേരില്‍ പ്രതിഷേധ സമ്മേളനം നടത്തിയത്.മിജാര്‍ക്ക് ഏഷ്യന്‍ പ്രതിനിധി ജോസ് പള്ളത്ത് മുഖ്യപ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് ഫാ. സോണി വാഴകാട്ട്, ഇസിഎഫ് മുന്‍ പ്രസിഡന്റ് ഫാ. റോയി വലിയപറമ്പില്‍, ഫാ. കോശി ജോര്‍ജ്, ജോ. സെക്രട്ടറി കെ.എം. ഷിനോജ്, ട്രഷറര്‍ എം.കെ. പാപ്പച്ചന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ റോജസ് മാര്‍ട്ടിന്‍, ഫാ. വര്‍ഗീസ് മറ്റമന എന്നിവര്‍ പ്രസംഗിച്ചു.

ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകള്‍ക്ക് നീതിലഭിക്കുവാനും ഇനിയൊരു അതിക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും മാനന്തവാടി ഗാന്ധിപ്പാര്‍ക്കില്‍ നടന്ന പ്രതിഷേധ ജ്വാല ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

വൈദീകരും കന്യാസ്ത്രീകളും വിശ്വാസികളും അടക്കം നൂറുകണക്കിനാളുകള്‍ പ്രതിഷേധ ജ്വാലയില്‍ പങ്കു ചേര്‍ന്നു. എക്യുമെനിയ്ക്കല്‍ ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് ഫാ.വില്യം രാജന്‍ പ്രതിഷേധ ജ്വാല തെളിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *