July 30, 2026

കേരള പോലീസ് അസോസിയേഷന് പുതിയ ഭാരവാഹികള്‍

0
site-psd-73
By ന്യൂസ് വയനാട് ബ്യൂറോ

 

ബിപിന്‍ സണ്ണി പ്രസിഡണ്ട്, ഇര്‍ഷാദ് മുബാറക്ക് സെക്രട്ടറി

കല്‍പ്പറ്റ: കേരള പോലീസ് അസോസിയേഷന്റെ 2025 – ’27 വര്‍ഷത്തേക്കുള്ള വയനാട് ജില്ലാ പ്രസിഡണ്ടായി ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിപിന്‍ സണ്ണിയെയും സെക്രട്ടറിയായി വൈത്തിരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഇര്‍ഷാദ് മുബാറക്കിനെയും ജില്ലാ കമ്മറ്റി യോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു. വയനാട് ജില്ലാ പോലീസ് സഹകരണ സംഘം ഹാളില്‍ വെച്ച് നടന്ന തെരഞ്ഞെടുപ്പില്‍ അഡീഷണല്‍ എസ്.പി. കെ.ജെ. ജോണ്‍സണ്‍ നിരീക്ഷകനും പി.എ. ജംഷീര്‍ വരണാധികാരിയുമായി.

മറ്റ് ഭാരവാഹികള്‍:
കെ.എം. മുഹമ്മദ് ഷദീര്‍ (വൈസ് പ്രസിഡണ്ട്),
പി.എസ്. അജീഷ് (ജോയിന്റ് സെക്രട്ടറി),
എം.ബി. ബിഗേഷ് (ട്രഷറര്‍)

ജില്ലാ നിര്‍വാഹക സമിതിയംഗങ്ങള്‍:
ജോര്‍ജ് നിറ്റസ്,
സി.കെ. നൗഫല്‍,
പി.എ. ജംഷീര്‍
പി.ബിനീത്,
എം.ഡി. ലിന്റോ,
ടി.പി. റിയാസ്.

ഓഡിറ്റ് കമ്മിറ്റിയംഗങ്ങള്‍:
കെ.എ. ജിനീഷ്, പി.ജി. രതീഷ്.

ജില്ലാ സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍:

ബിപിന്‍ സണ്ണി, ഇര്‍ഷാദ് മുബാറക്, എം.ബി. ബിഗേഷ്, സി.കെ. നൗഫല്‍.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *