ലോക ആദിവാസി ദിനാചരണം ആഗസ്റ്റ് 9 ന്
പുല്‍പ്പള്ളി: സംസ്ഥാന ഊരുമൂപ്പന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 9ന് പുല്‍പ്പള്ളിയില്‍ ലോക ആദിവാസി ദിനാചരണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30ന്് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തിലാണ് പരിപാടി. കോഴിക്കോട് എം.പി എം.കെ. രാഘവന്‍ ദിനാചരണം ഉദ്ഘാടനം ചെയ്യും. ഊരുമൂപ്പന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ബി.വി. ബോളന്‍ അധ്യക്ഷനാവും. ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും.പരിപാടിയ്ക്ക് മുമ്പായി ഗോത്ര കലാരൂപടങ്ങളടക്കം അണിനിരത്തി പുല്പള്ളി ടൗണില്‍ പ്രകടനം നടത്തും.
ഇന്ത്യന്‍ കര്‍ഷക സമര നേതാവ് പി.ടി. ജോണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലയവയല്‍, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് എ. ചന്തുണ്ണി, പി.ആര്‍. അജിത്ത്, എ.ഡി. ബാലകൃഷ്ണന്‍, ബാബു എല്ലക്കൊല്ലി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.





Leave a Reply