April 17, 2026

കാട്ടേരിക്കുന്ന് പാലം പുനർനിർമ്മിക്കാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

0
IMG_20250808_181035
By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: സംരക്ഷണഭിത്തിയും പില്ലറുകളും തകർന്നതിനെത്തുടർന്ന് അപകടാവസ്ഥയിലായ കാട്ടേരിക്കുന്ന് പാലം പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 5, 10 വാർഡുകളിലെ ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പാലമാണിത്. തലപ്പുഴ-44 ബൈപ്പാസായി ഉപയോഗിക്കാവുന്ന ഈ പാലം തകർന്നതോടെ പ്രദേശവാസികൾ കിലോമീറ്ററുകളോളം ചുറ്റിസഞ്ചരിക്കേണ്ട അവസ്ഥയിലാണ്.

 

തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനമെടുത്തത്. യുദ്ധകാലാടിസ്ഥാനത്തിൽ പാലം പുനർനിർമ്മിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്താനാണ് കമ്മിറ്റിയുടെ ലക്ഷ്യം. പ്രശ്നത്തിന്റെ ഗൗരവം മന്ത്രിയും മാനന്തവാടി എം.എൽ.എയുമായ ഒ.ആർ. കേളുവിനെയും ജില്ലാ കളക്ടറെയും നേരിൽക്കണ്ട് ധരിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

 

18 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. ഇതിന്റെ ഭാരവാഹികൾ താഴെക്കൊടുക്കുന്നു:

 

രക്ഷാധികാരികൾ: എൽസി ജോയ് (പഞ്ചായത്ത് പ്രസിഡന്റ്), ഷബിത കെ (അഞ്ചാം വാർഡ് മെമ്പർ), ടി.കെ. ഗോപി (പത്താം വാർഡ് മെമ്പർ)

 

ചെയർമാൻ: സലീം എം.എസ്.

 

വൈസ് ചെയർമാൻ: സി.എച്ച്. മനോജ്, ഷാജി പാത്താടൻ

 

കൺവീനർ: ജലീൽ പി.എം.

 

ജോയിന്റ് കൺവീനർ: റഷീദ് മാഷ്, സകരിയ്യ കെ.എസ്.

 

ട്രഷറർ: അൻവർ പി.പി.

 

മൊയ്തീൻ കുട്ടി, ഷബ്നാസ് പി, ഹംസ മൗലവി, ഷൗക്കത്ത്, രമേശൻ മാഷ്, സക്കീർ ഹുസൈൻ, തമ്പോളി അബ്ദുള്ള, സാദിഖ് എടപ്പാറ, ഷഹനാ വി.എസ്, സുഹറ കെ.കെ, ഗഫൂർ വി.പി. എന്നിവരാണ് കമ്മിറ്റിയംഗങ്ങൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *