തൊഴിലുറപ്പ് അഴിമതി: തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി
തൊണ്ടര്‍നാട് :കോടികളുടെ കൊള്ള നടത്തിയ പഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണമെന്നും അന്വേഷണം അട്ടിമറിക്കുന്ന സിപിഎം. നിലപാടില്‍ പ്രതിഷേധിച്ചും തൊഴിലുറപ്പ് തൊഴില്‍ ദിനങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും തൊഴിലുറപ്പ് തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.മാര്‍ച്ച് ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന് ഉദ്ഘാടനം ചെയ്തു.കുസുമം ടീച്ചര്‍ അധ്യക്ഷയായി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി. മൊയ്തു ഡി സി സി സെക്രട്ടറി എച് ബി. പ്രദീബ് മാസ്റ്റര്‍ യൂ ഡി എഫ് ചെയര്മാന് പ്രമോദ് മാസ്റ്റര്‍ കണ്‍വീനര്‍ അബ്ദുള്ള കേളോത് തൊഴിലുറപ്പ് തൊഴിലാളി യൂണിയന് ഭാരവാഹികളായ റഷീദ ചേനോത് ജിജി ജോണി എന്നിവര്‍ പ്രസംഗിച്ചു ആമിന സത്താര്‍ സ്വാഗതാവും കെ. എ. മൈമൂന നന്ദിയും പറഞ്ഞു





Leave a Reply