സൈനികരുടെ സൈക്കിള്‍ റാലിയും പൊതുസമ്പര്‍ക്ക പരിപാടിയും 14 ന്
കല്‍പ്പറ്റ:78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂര്‍ ഡിഫന്‍സ് സര്‍വീസ് കോറിന്റെ (ഡി എസ് സി) നേതൃത്വത്തില്‍ ഓഗസ്റ്റ് 14 ന് സൈക്കിള്‍ റാലി സംഘടിപ്പിക്കും. രാവിലെ എട്ടിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് സിവില്‍ സ്റ്റേഷനിലെ എപിജെ ഹാളില്‍ സൈനിക അധികാരികള്‍ വിമുക്ത ഭടന്‍മാരുമായും അവരുടെ ആശ്രിതരുമായും കൂടിക്കാഴ്ച നടത്തും.14ന് രാവിലെ ഒന്‍പത് മുതല്‍ ഉച്ച ഒരു മണി വരെയും രണ്ട് മുതല്‍ നാല് വരെയും ജില്ലാ സൈനികക്ഷേമ ഓഫിസ്, ഇസിഎച്ച്എസ്, സ്പര്‍ശ്, ബാങ്ക് എന്നിവയുടെ ഹെല്‍പ് ഡസ്‌ക് വിവിധ ക്ഷേമ പദ്ധതികള്‍ സംബന്ധിച്ച സെമിനാറും നടക്കും.
ജില്ലയിലെ വിമുക്തഭടന്‍മാരും അവരുടെ ആശ്രിതരും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു.





Leave a Reply