സീസണ്‍ സമയത്തെ കട പരിശോധന അവസാനിപ്പിക്കണം യൂത്ത് വിംഗ്
കല്‍പ്പറ്റ: സീസണ്‍ സമയങ്ങളില്‍ ജി.എസ്.ടിയും മറ്റ് സ്‌ക്വാഡുകളും നടത്തുന്ന കടപരിശോധനകള്‍ അവസാനിപ്പിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ഇത്തരം കടപരിശോധനകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിന്‍മാറണമെന്നും ഇല്ലെങ്കില്‍ ശക്തമായി നേരിടുന്നതിനും യൂത്ത് വിംഗ് വാര്‍ഷിക ജനറല്‍ ബോഡിയോഗം തീരുമാനിച്ചു.മീറ്റിംഗില്‍ വെച്ച് 2025-27 വര്‍ഷത്തേക്ക് ഉള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി ഫൈസല്‍ പി.കെ മീനങ്ങാടി,ജന:സെക്രട്ടറിയായി ഷൈജല്‍ കുന്നത്ത് കമ്പളക്കാട്, ട്രഷററായി അന്‍വര്‍ കെ.സി മാനന്തവാടിയെയും തിരഞ്ഞെടുത്തു.കുറെ വര്‍ഷങ്ങളിലായി പ്രതിസന്ധിയിലായിരുന്ന വ്യാപാര സമൂഹത്തിന് ആകെയുളള പ്രതീക്ഷ ഓണം സീസണ്‍ ആണ്. ഇതിനിടയിലാണ് കടയുടെ പ്രവര്‍ത്തനം തടസപ്പെടുന്ന തരത്തിലുള്ള കടപരിശോധനകള്‍ . ഇത് വ്യാപാര മേഖലയില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
വൈസ് പ്രസിഡന്റുമാരായി ഷൈജല്‍ സി എച്ച്, ബാബു രാജേഷ് പുല്‍പ്പള്ളി, യൂനസ് പൂമ്പാറ്റ പനമരം, വിപിന്‍ കെ പി അമ്പലവയല്‍ , ജലീല്‍ മൂലങ്കാവ് സെക്രട്ടിമാരായി ഷിനോജ് വത്സന്‍ ബത്തേരി, അങ്കിത അബി ,രാജേഷ് മാനന്തവാടി, റിന്‍സണ്‍ പോള്‍ വൈത്തിരി, അഷ്‌ക്കര്‍ കാക്കവയല്‍ എന്നിവരെയും തിരഞ്ഞെടുത്തു. ജില്ലാ ജനറല്‍ ബോഡി യോഗത്തില്‍ യൂത്ത് വിംഗ് പ്രസിഡന്റ് പി.സംഷാദ് അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍ ടിജോയ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലീം രാമനാട്ടുകര മുഖ്യപ്രഭാക്ഷണം നടത്തി. യൂത്ത് വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അക്രം ചുണ്ടയില്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍, ട്രഷറര്‍ നൗഷാദ് കാക്കവയല്‍ , സംസ്ഥാന വനിതാ വിംഗ് പ്രസിഡന്റ് ശ്രീജ ശിവദാസ് ,സിജിത്ത് ജയപ്രകാശ്, സന്തോഷ് എക്‌സല്‍, താരീഖ് അന്‍വര്‍, എന്‍.പി. ഷിബി, പ്രിമേഷ് എം.വി, മുനീര്‍ നെടുങ്കരണ, റോബി ചാക്കോ, അഷ്‌റഫ് കൊട്ടാരം, മുഹമ്മദ് അസ്ലം ബാവ, ജയന്തി വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.





Leave a Reply