April 16, 2026

രോഗവിവരങ്ങളിൽ ഇനി വിദഗ്ദ്ധോപദേശം വിരൽത്തുമ്പിൽ; സൗജന്യ സേവനവുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

0
IMG_20250814_173114
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ഗുരുതരമായ രോഗങ്ങൾക്കും സങ്കീർണ്ണമായ ചികിത്സകൾക്കും രണ്ടാമതൊരു വിദഗ്ദ്ധാഭിപ്രായം തേടാൻ ഇനി ആശുപത്രികളിൽ കയറിയിറങ്ങേണ്ട. യാത്രയുടെ ബുദ്ധിമുട്ടുകളോ സമയക്കുറവോ സാമ്പത്തിക പ്രശ്നങ്ങളോ ഇനി ഇതിന് തടസ്സമാകില്ല. രോഗികൾക്ക് വീട്ടിലിരുന്ന് തന്നെ പ്രഗത്ഭരായ ഡോക്ടർമാരുടെ അഭിപ്രായം സൗജന്യമായി ലഭ്യമാക്കാനുള്ള പുതിയൊരു സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്.

 

‘സെക്കൻഡ് ഒപ്പീനിയൻ’ എന്ന ഈ സേവനത്തിലൂടെ രോഗനിർണയത്തെക്കുറിച്ചോ ചികിത്സയെക്കുറിച്ചോ സംശയങ്ങളുള്ള ആർക്കും വിദഗ്ദ്ധോപദേശം തേടാം. ഇതിനായി രോഗികൾ അവരുടെ മെഡിക്കൽ രേഖകളും വിവരങ്ങളും 8111 88 3004 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് അയച്ചാൽ മതി. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഒരു സംഘം ഈ രേഖകൾ പരിശോധിച്ച് കൃത്യമായ ഉപദേശം നൽകും. ആവശ്യമെങ്കിൽ ഡോക്ടർമാരുമായി ഓൺലൈൻ കൺസൾട്ടേഷനും ലഭ്യമാകും.

 

സാധാരണക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും ആരോഗ്യപരമായ കാര്യങ്ങളിൽ ശരിയായ തീരുമാനമെടുക്കാനും ഈ സൗജന്യ സേവനം സഹായകമാകും. സാധാരണഗതിയിൽ ഇത്തരത്തിലുള്ള വിദഗ്ദ്ധാഭിപ്രായം തേടുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്താറുണ്ട്. എന്നാൽ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെ ഈ സംരംഭം വഴി യാതൊരു ചിലവുമില്ലാതെ സേവനം ലഭ്യമാക്കാം. ഇത് ചികിത്സാപരമായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഏറെ ഉപകരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *