മികച്ച കാര്‍ഷിക എഞ്ചിനീയര്‍ അവാര്‍ഡ് കൃഷി അസിസ്റ്റന്റ് എഞ്ചിനീയര്‍ രാജേഷ് പി.ഡിക്ക്
തിരുവനന്തപുരം: കേരള സംസ്ഥാന കൃഷിവകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി പ്രഖ്യാപിച്ച ‘മികച്ച കാര്‍ഷിക എഞ്ചിനീയര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ്’ വയനാട് കൃഷിവകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ രാജേഷ് പി.ഡി.ക്ക് ലഭിച്ചു.തിരുവനന്തപുരം നടന്ന സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനച്ചടങ്ങില്‍ കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഔപചാരികമായി അവാര്‍ഡ് പ്രഖ്യാപിച്ചു.
രാജേഷ് പി.ഡി. ഇപ്പോള്‍ വയനാട് കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കാര്യാലയം കണിയാമ്പറ്റയില്‍ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ അധിക ചുമതലയോടെ സേവനമനുഷ്ഠിക്കുകയാണ്.
കാര്‍ഷിക യന്ത്രവല്‍ക്കരണത്തിനും കൃഷിയുടെ സാങ്കേതിക അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള മേല്‍നോട്ടം വഹിക്കുന്ന ഈ ഓഫീസിന്റെ നേതൃത്വത്തില്‍, വയനാടിന് അഭിമാനമായ അമ്പലവയല്‍ ആര്‍.എ.ആര്‍.എസ്. (RARS) ലെ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ്’ അടക്കമുള്ള പ്രധാന സ്ഥാപനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അതോടൊപ്പം, ജില്ലയിലെ വിവിധ പാടശേഖരങ്ങളില്‍ ഏകദേശം 800 ഹെക്ടര്‍ പ്രദേശത്ത് ജലസേചന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും ഓഫീസിന്റെ കീഴില്‍ വിജയകരമായി നടന്നു വരുന്നു.വാകേരി സ്വദേശിയായ രാജേഷ് പി.ഡി. നിലവില്‍ മുട്ടിലില്‍ സ്ഥിരതാമസമാണ്. ഭാര്യ രജനി കൃഷ്ണ (സ്ഥാപക Avar Cart ഓണ്‍ലൈന്‍ ഷോപ്പ്), മക്കളായ അവന്തിക രാജേഷ് (പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, ചാവറ ഇങക പബ്ലിക് സ്‌കൂള്‍, പാല), അവര്‍ണിക രാജേഷ് (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി, സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂള്‍, കല്പറ്റ) എന്നിവര്‍ കുടുംബാംഗങ്ങളാണ്.
വയനാടിന്റെ കാര്‍ഷിക രംഗത്ത് സാങ്കേതിക വിദ്യയുടെ ശക്തമായ അടിത്തറ സ്ഥാപിക്കാന്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങള്‍ സംസ്ഥാനതലത്തില്‍ മാതൃകാപരമായി അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.





Leave a Reply