April 16, 2026

സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്ററിന്റെ ‘വിജ്ഞാന കൗതുകം സീസൺ 2’ ആരംഭിച്ചു

0
IMG_20250814_182216
By ന്യൂസ് വയനാട് ബ്യൂറോ

മീനങ്ങാടി : പഠനം പ്രവർത്തനങ്ങളിലൂടെ എന്ന ലക്ഷ്യത്തോടെ സയൻസ് ടെക്നോളജി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് സെന്റർ (STERC) കഴിഞ്ഞ വർഷം ആരംഭിച്ച ‘വിജ്ഞാന കൗതുകം’ പരിപാടിയുടെ രണ്ടാം സീസണിന് തുടക്കമായി. പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ ഹസ്ബൻഡറി യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. കെ.സി. ബിബിനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. മീനങ്ങാടിയിലെ സ്റ്റെർക്ക് ഹാളിൽ വെച്ചായിരുന്നു ചടങ്ങ്.

 

ആറ്, ഏഴ്, എട്ട് ക്ലാസുകളിലെ കുട്ടികൾക്കായാണ് പ്രതിമാസ പരിപാടി സംഘടിപ്പിക്കുന്നത്. ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് സ്വന്തമായി ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങളാണ് ഓരോ മാസവും നടത്തുന്നത്. ഡിജിറ്റൽ മൈക്രോസ്കോപ്പിലൂടെ സൂക്ഷ്മജീവികളെ നിരീക്ഷിക്കാനും, 20 മിനിറ്റിനുള്ളിൽ കാലിഡോസ്കോപ്പ് നിർമ്മിക്കാനും, ഗണിത പസ്സിലുകൾക്ക് ഉത്തരം കണ്ടെത്താനും, കെമിസ്ട്രി ലാബിലെ ഉപകരണങ്ങൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്താനും കുട്ടികൾക്ക് അവസരം ലഭിച്ചു.

 

ആദ്യ എപ്പിസോഡിൽ മീനങ്ങാടി ആൻറ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളാണ് പങ്കെടുത്തത്. ഓരോ മാസത്തെയും രണ്ടാം ശനിയാഴ്ചകളിലാണ് ശിൽപശാല നടക്കുന്നത്.

 

തുടർപ്രവർത്തനങ്ങൾ

പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് തുടർന്ന് ഗവേഷണ പ്രോജക്ടുകൾ ചെയ്യുന്നതിനുള്ള പരിശീലനം നൽകും. ഈ പ്രോജക്ടുകൾ അവതരിപ്പിക്കാൻ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രിൽ മാസത്തിൽ ബാലശാസ്ത്ര കോൺഗ്രസും സംഘടിപ്പിക്കും.

ജോസഫ് ജോൺ (സയന്റിസ്റ്റ്, സ്വാമിനാഥൻ ഫൗണ്ടേഷൻ), സി. ജയരാജൻ, എ.കെ. ഷിബു, ഒ.കെ. പീറ്റർ, ബിനു ടി.കെ., അശ്വൻ, മറിയം ഫിറോസ് അലി എന്നിവർ റിസോഴ്സ് പേഴ്സൺസായി പ്രവർത്തിച്ചു. സ്റ്റെർക്കിന്റെ പൂർവവിദ്യാർത്ഥികളായ അനുനന്ദ് പി.വി., അക്ഷര സി.എം, സ്നിഗ്ധ പി.എസ്., ആൻറീച്ചൽ എന്നിവർ സ്റ്റുഡൻറ്സ് ഫെസിലിറ്റേറ്റർമാരായിരുന്നു. സ്റ്റെർക്ക് ചെയർമാൻ പ്രൊഫ. കെ. ബാലഗോപാലൻ, വൈസ് ചെയർമാൻ പി.ആർ. മധുസൂദനൻ, സി.ഇ.ഒ. എം.എം. ടോമി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *