June 20, 2026

മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ; വയനാട്ടിൽ നിന്ന് ആറ് ഉദ്യോഗസ്ഥർക്ക് പുരസ്‌കാരം

0
IMG_20250814_185147
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന പോലീസ് സേനയിൽ മികച്ച സേവനം കാഴ്‌ചവെച്ച 285 ഉദ്യോഗസ്ഥർക്ക് 2025-ലെ കേരളാ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ നിന്ന് ആറ് പോലീസ് ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്‌കാരത്തിന് അർഹരായത്.

 

കമ്പളക്കാട് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സന്തോഷ് എം.എ, കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജയപ്രകാശ് എ.യു, നർക്കോട്ടിക് സെൽ വയനാട്ടിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഹസ്സൻ ബാരിക്കൽ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുബൈർ എ.കെ, കൽപ്പറ്റയിലെ സിവിൽ പോലീസ് ഓഫീസർ നൗഫൽ സി.ഒ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ സിവിൽ പോലീസ് ഓഫീസർ അബ്‌ദു നാസിർ കെ.എം എന്നിവരാണ് മെഡൽ നേടിയ വയനാട് സ്വദേശികൾ. സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവ് പരിഗണിച്ചാണ് ഇവർക്ക് പുരസ്‌കാരം നൽകിയത്.

സംസ്ഥാനത്തുടനീളമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മികച്ച പ്രകടനങ്ങളെയും അർപ്പണബോധത്തെയുമാണ് ഈ മെഡൽ ആദരിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *