April 16, 2026

റൂസ കോളേജ് ഉദ്ഘാടനം തിങ്കളാഴ്ച; ഗവ. കോളേജിൽ ഗവേഷണ കേന്ദ്രങ്ങളും തുറക്കും

0
IMG_20250816_203105
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ രാഷ്ട്രീയ ഉച്ഛതാ ശിക്ഷാ അഭിയാൻ (റൂസ) കോളേജ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് മാനന്തവാടി ഗവ. കോളേജിൽ നടക്കുന്ന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ഒ.ആർ. കേളു അധ്യക്ഷനാകും.

 

തൃശ്ശിലേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലത്താണ് റൂസ കോളേജ് സ്ഥാപിക്കുന്നത്. നിലവിൽ കെട്ടിടം നിർമ്മിക്കുന്നതുവരെ മാനന്തവാടി ഗവ. കോളേജ് കെട്ടിടത്തിലായിരിക്കും ക്ലാസുകൾ നടക്കുക. ബി.എ മലയാളം, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബി.എസ്.സി ജിയോ ഇൻഫോർമാറ്റിക്സ് ആൻഡ് റിമോട്ട് സെൻസിങ്, ബി.എസ്.സി സൈക്കോളജി ആൻഡ് ന്യൂറോ സയൻസ്, ബി.കോം ഫിനാൻസ് വിത്ത് ഫോറൻസിക് അക്കൗണ്ടിങ് എന്നീ കോഴ്‌സുകളാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്.

 

കൂടാതെ, മാനന്തവാടി ഗവ. കോളേജിന് പുതുതായി അനുവദിച്ച ഇംഗ്ലീഷ്, കൊമേഴ്‌സ്, ഡെവലപ്‌മെന്റ് ഇക്കണോമിക്സ് ഗവേഷണ കേന്ദ്രങ്ങളും മന്ത്രി ഉദ്ഘാടനം ചെയ്യും. ഈ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് കണ്ണൂരിലെ തലശ്ശേരി പാലയാട് കാമ്പസ്, ഗവ. ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലെ ഗവേഷണ കേന്ദ്രങ്ങളെ ഇനിമുതൽ ആശ്രയിക്കേണ്ടിവരില്ല.

 

കോളേജ് വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. സുനിൽ ജോൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മാനന്തവാടി നഗരസഭാധ്യക്ഷ സി.കെ. രത്നവല്ലി തുടങ്ങിയ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, റൂസ കോളേജ് സ്പെഷ്യൽ ഓഫീസർ പി. സുധീർകുമാർ, ഗവ. കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ഡെന്നി ജോസഫ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *