എം.ജെ.എസ്.എസ്.എ സുവര്‍ണ ജൂബിലി ലോഗോ പ്രകാശനം ചെയ്തു
മീനങ്ങാടി: മലങ്കര യാക്കോബായ സുറിയാനി സണ്ടേസ്കൂള്‍ അസോസിയേഷന് മലബാര്‍ ഭദ്രാസനത്തിന്റെ സുവര്‍ണ ജൂബിലി ലോഗോ പ്രകാശനം നടത്തി.മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഡോ. ഗീവര്‍ഗീസ് മോര് സ്തേഫാനോസ് മെത്രാപ്പോലീത്ത സണ്ടേസ്കൂള്‍ കേന്ദ്ര ഭാരവാഹികള്‍ക്ക് നല്കി പ്രകാശനം ചെയ്തു.ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ആത്മിയ – ഭൗതിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടന്ന് ഭാരവാഹികള്‍ പറഞ്ഞു
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍,
ജനറല്‍ സെക്രട്ടറി പി.വി ഏലിയാസ് ,കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ജെയിംസ് കുര്യന്, ഭദ്രാസന വൈ. പ്രസിഡന്റ് ഫാ. ബേബി പൗലോസ് ഓലിക്കല്‍, ഫാ. ബിജുമോന് ജേക്കബ് , കേന്ദ്ര സെക്രട്ടറി ടി വി സജീഷ് ,കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ബേബി, പി.എം രാജു പങ്കെടുത്തു. ഡയറക്ടര്‍ അനില്‍ ജേക്കബ് സ്വാഗതവും സെക്രട്ടറി ജോണ്‍ ബേബി നന്ദിയും പറഞ്ഞു.1975 ലാണ് മീനങ്ങാടി കേന്ദ്രീകരിച്ച് സണ്ടേസ്കൂള്ഭദ്രാസനം നിലവില്‍ വന്നത്





Leave a Reply