April 16, 2026

നാടിന്റെ ഉത്സവമായി കര്‍ഷക ദിനാചരണം

0
site-psd-197
By ന്യൂസ് വയനാട് ബ്യൂറോ

കാവുംമന്ദം: മലയാള വര്‍ഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കര്‍ഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കര്‍ഷകരെ ആദരിച്ചും തൈകള്‍ വിതരണം നടത്തിയും കര്‍ഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കുന്ന പദ്ധതികള്‍ വിശദീകരിച്ചും നടത്തിയ കര്‍ഷക ദിനാചരണം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷനായി. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ ബിന്ദു മുഖ്യാതിഥിയായി.

കാര്‍ഷിക മേഖലയില്‍ വിവിധ തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കര്‍ഷകരായ കെ ജെ മനോജ്, വര്‍ഗീസ് ഓലപ്പുരക്കല്‍, ജോബിന്‍ ജോര്‍ജ്, വി ജെ മാത്യു, സി വി കുഞ്ഞിരാമന്‍, പൗലോസ് കൊച്ചു കുളത്തിങ്കല്‍, ഷാജു മണിയന്‍മാക്കില്‍, വിനോദ് കുമാര്‍, എ വി ആന്റണി, ഉമൈമത്ത് പുനത്തികണ്ടി, എന്‍ സി ചെറിയാന്‍, ബേബി സെബാസ്റ്റ്യന്‍, എം സി ബാലന്‍, വിദ്യാര്‍ത്ഥി കര്‍ഷക ഇസ ജെ എന്‍, ക്ഷീരകര്‍ഷകന്‍ സിബി എബ്രഹാം എന്നിവരെ ചടങ്ങില്‍ വച്ച് ആദരിച്ചു. പരിപാടിയോട് അനുബന്ധിച്ച് വിവിധ കലാപരിപാടികളും മധുര വിതരണവും നടത്തി. ജനപ്രതിനിധികള്‍, കര്‍ഷകര്‍, എഡിസി അംഗങ്ങള്‍, അഗ്രോ ക്ലിനിക് കണ്‍വീനര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കുടുംബശ്രീ, കൃഷിവകുപ്പ് ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആന്റണി, രാധ പുലിക്കോട്, വി ജി ഷിബു, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്കല്‍, സിബില്‍ എഡ്വേര്‍ഡ്, സെക്രട്ടറി എം പി രാജേന്ദ്രന്‍, എം ടി ജോണ്‍, ഷാജി വട്ടത്തറ, കെ ബാലകൃഷ്ണന്‍, എ ഡി ജോണ്‍, രാധ മണിയന്‍, കെ അനീഷ് കുമാര്‍, ബെന്നി തെക്കുംപുറത്ത് തുടങ്ങിയവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ അനു ജോര്‍ജ് സ്വാഗതവും അഗ്രോ ക്ലിനിക് കണ്‍വീനര്‍ ബേബി മൂത്തേടത്ത് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *