മാനന്തവാടി നഗരസഭ കര്‍ഷകദിനാചരണം സംഘടിപ്പിച്ചു
മാനന്തവാടി : നഗരസഭയുടെ നേതൃത്വത്തില്‍ കര്‍ഷകദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. മാനന്തവാടി നഗരസഭ അങ്കണത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കര്‍ഷകരെ ആദരിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി.ചടങ്ങില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖ രാജീവന്, പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.വി.എസ്. മൂസ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കൃഷി ഓഫീസര്‍ ആര്യ, വിപിന്‍ വേണുഗോപാല്‍, വി.ആര്. പ്രവീജ്, അബ്ദുള്‍ ആസിഫ്, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി, പി.വി. ജോര്‍ജ്, പാത്തുമ്മ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. മാനന്തവാടിയിലെ കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകരുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനും പരിപാടി ലക്ഷ്യമിട്ടു.





Leave a Reply