April 16, 2026

ചീരാൽ വെള്ളച്ചാലിൽ വീണ്ടും പുലി;വളർത്തു നായയെ പിടിച്ചുകൊണ്ടുപോയി. 

0
IMG_20250818_125631
By ന്യൂസ് വയനാട് ബ്യൂറോ

ചീരൽ :ചീരാൽ വെള്ളച്ചാലിൽ വീണ്ടും പുലി വളർത്തു നായയെ പിടിച്ചുകൊണ്ടുപോയി.നോർത്ത് വെള്ളച്ചാലിലെ

അരവിന്ദന്റെ മുറ്റത്ത് കിടന്നുറങ്ങുകയായിരുന്ന നായയെ പുലി പിടികൂടി

ഇന്ന് പുലർച്ചെ മൂന്നരയോടെ ആയിരുന്നു സംഭവം.

ശബ്ദം കേട്ട് വീട്ടുകാർ ലൈറ്റ് ഇട്ട് ജനൽ കർട്ടൻ മാറ്റിയപ്പോൾ നായയെപുലി വലിച്ചുകൊണ്ടുപോകുന്ന ത് വീട്ടുകാർ നേരിട്ട് കണ്ടു.

 

ഇന്നലെയും തൊട്ടടുത്ത പ്രദേശത്തു നിന്നും അഞ്ചു കോഴികളെ പുലി പിടികൂടിയിരുന്നു. ഇതേ തുടർന്ന് വനം വകുപ്പ് ക്യാമറകൾ സ്ഥാപിച്ചിരുന്നു, എന്നാൽ ക്യാമറകൾ കൊണ്ട് പരിഹാരമാവില്ലെന്നും വെച്ച് ഉടൻ പിടികൂടണം എന്നും ആണ് നാട്ടുകാരുടെ അഭിപ്രായം.

 

പ്രദേശത്ത് തുടരുന്ന വന്യമൃഗ ശല്യം ഉടൻ പരിഹരിച്ചില്ലെങ്കിൽ ശക്തമായുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നാട്ടുകാർ പറയുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *