സുമനസ്സുകളുടെ സഹായം തേടുന്നു
പുൽപ്പള്ളി: ബ്ലഡ് കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പുൽപ്പള്ളി സ്വദേശിയായ പത്തുവയസ്സുകാരൻ അമർജിത്തിന് സഹായം അഭ്യർത്ഥിച്ച് കുടുംബം. പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് ചേലക്കാവ് സ്വദേശികളായ മനു-ആര്യ ദമ്പതികളുടെ മകനായ അമർജിത്ത്, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
5 വർഷം വരെ നീണ്ടുനിൽക്കുന്ന തുടർ ചികിത്സയ്ക്ക് ഏകദേശം 30 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. സാധാരണക്കാരായ ഈ കുടുംബത്തിന് ഇത്രയും വലിയൊരു തുക കണ്ടെത്താൻ കഴിയാത്തതിനാൽ സുമനസ്സുകളുടെ സഹായം തേടുകയാണ് ഇവർ.
അമർജിത്തിന്റെ ചികിത്സാ സഹായത്തിനായി ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
സഹായിക്കാൻ താൽപര്യമുള്ളവർക്ക് താഴെ പറയുന്ന അക്കൗണ്ട് വിവരങ്ങളോ ഗൂഗിൾ പേ നമ്പറോ ഉപയോഗിക്കാം:
Google Pay നമ്പർ: 9778 457 606
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ:
അക്കൗണ്ട് പേര്: Amarjith Manu Chikithsa Sahaya Nidhi – Kaniv
അക്കൗണ്ട് നമ്പർ: 0260073000000930
ബാങ്കിന്റെ പേര്: South Indian Bank, Pulpally
IFSC കോഡ്: SIBL0000260





Leave a Reply