August 14, 2026

മരം വീണു ഗതാഗതം തടസപ്പെട്ടു; അഗ്നി രക്ഷാസേന മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു

0
IMG_20260814_125254
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കുട്ട അന്തർ സംസ്ഥാന പാതയിൽ കാട്ടികുളത്തിന് സമീപം രാവിലെ 10 മണിയോടെ കുറ്റൻ മരം റോഡിലേക്ക് വീണു ഗതാഗതം തടസപ്പെട്ടു. മാനന്തവാടി അഗ്നി രക്ഷാ സേന എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു. സ്റ്റേഷൻ ഓഫീസർ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ അനീഷ് എസ്, ശശി കെ ജി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാരായ രാജേഷ് പി കെ, അജിൽ കെ, പ്രിയേഷ് സോൽവിൻ ഹോം ഗാർഡ് ബിജു എം എസ് എന്നിവർ ചേർന്നാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *