റൂസ കോളേജ് ഉദ്ഘാടനത്തിൽ കേന്ദ്രത്തെ അവഗണിച്ചതായി ആരോപിച്ച് ബിജെപി പ്രതിഷേധിച്ചു
മാനന്തവാടി: കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഉന്നത ശിക്ഷാ അഭിയാൻ (RUSA) പദ്ധതിക്ക് കീഴിൽ നിർമ്മിച്ച കോളേജിന്റെ ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്ര സർക്കാരിനെ അവഗണിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു. പരിപാടി സംസ്ഥാന സർക്കാരിന്റെ മാത്രമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ബിജെപി മാനന്തവാടിയിൽ പ്രതിഷേധിച്ചത്.
പ്രതിഷേധം വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു. റൂസ പദ്ധതി കേന്ദ്ര സർക്കാരിൻ്റെ ഫണ്ടുപയോഗിച്ച് നടപ്പാക്കിയതാണെന്നും, എന്നാൽ ഉദ്ഘാടന പരിപാടിയിൽ കേന്ദ്രത്തെ തഴഞ്ഞ് സംസ്ഥാന സർക്കാർ പരിപാടിയായി അവതരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി. അഖിൽ പ്രേം, മണ്ഡലം പ്രസിഡന്റുമാരായ ജിതിൻ ഭാനു, സുമ രാമൻ, പാലക്കാട് മേഖല ഉപാധ്യക്ഷൻ പുനത്തിൽ രാജൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം. പി. സുകുമാരൻ, വിൽഫ്രഡ് ജോസ്, ജില്ലാ വൈസ് പ്രസിഡന്റ് കൂവണ വിജയൻ, സോഷ്യൽ മീഡിയ ജില്ലാ കൺവീനർ എൻ. എൻ. മനോജ്, ശശി കരിമ്പിൽ, നിധീഷ് ലോകനാഥ് എന്നിവരും പ്രതിഷേധത്തിന് നേതൃത്വം നൽകി.





Leave a Reply