April 16, 2026

തനിക്കെതിരെ വ്യാജ പ്രചരണം: പരാതി നല്‍കിയതായി തൊണ്ടര്‍നാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

0
site-psd-227
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടര്‍നാട്: തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടില്‍ തനിക്കെതിരെ വ്യാജ സൈബര്‍ പ്രചരണം നടക്കുന്നതായി ആരോപിച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ.ശങ്കരന്‍ മാസ്റ്റര്‍ പോലീസില്‍ പരാതി നല്‍കി. മുസ്ലിം ലീഗ്, കോണ്‍ഗ്രസ് (ഐ) പാര്‍ട്ടികളുടെ ഗ്രൂപ്പില്‍ നിന്നും പൊതു ഗ്രൂപ്പുകളിലേക്ക് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചാണ് വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത്.ഈ കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചും വകുപ്പ് തലത്തില്‍ ജെ.പി.സിയും വിശദമായ അന്വേഷണം നടത്തി വരികയാണ്.

ഈ സാഹചര്യത്തില്‍ വ്യാജ പ്രചരണങ്ങള്‍ കേസിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *