April 16, 2026

ഏ. സി മുഹമ്മദ് ജിൻഷാദ് വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്

0
IMG_20250825_200759
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി യു.ഡി.എഫ് പ്രതിനിധിയായ എ.സി. മുഹമ്മദ് ജിൻഷാദ് ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റ് പി.കെ. മൊയ്തുവിന്റെ നിര്യാണത്തെ തുടർന്നാണ് ഈ ഒഴിവ് വന്നത്.

 

സഹകരണ സംഘം പനമരം യൂണിറ്റ് ഇൻസ്പെക്ടർ സി.യു. സലിം റിട്ടേണിങ് ഓഫീസറായി തിരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി.

 

പുതിയ പ്രസിഡന്റിനെ അഭിനന്ദിച്ചുകൊണ്ട് ഭരണസമിതി അംഗങ്ങളായ വി.വി. ബാലൻ, എ.കെ. ഇബ്രാഹിം, പി.ടി. ജോയി, എം.ജെ. ജിൽസമ്മ, പി.വി. ചന്ദ്രൻ, എ.കെ. സുഹറ, കെ.കെ. ഹാജറ, സെക്രട്ടറി റഫീഖ് കെ.കെ.സി എന്നിവർ പങ്കെടുത്തു. കൂടാതെ, യു.ഡി.എഫ് നേതാക്കളായ ടി.കെ. മമ്മൂട്ടി, അലുവ മമ്മൂട്ടി, ഇ.വി. സിദ്ധീഖ്, സി.പി. ജബ്ബാർ എന്നിവരും അനുമോദന യോഗത്തിൽ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *