April 16, 2026

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: ജില്ലാഭരണകൂടത്തിന്റെ പരിഹാര അദാലത്ത് നാളെ വെങ്ങപ്പള്ളിയില്‍

0
IMG_20250825_211913
By ന്യൂസ് വയനാട് ബ്യൂറോ

വെങ്ങപ്പള്ളി: ജില്ലാഭരണം സംഘടിപ്പിക്കുന്ന ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്ത് നാളെ (ഓഗസ്റ്റ് 26) വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്ഹാളില്‍ നടക്കും. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയും ഉദ്യോഗസ്ഥരും പഞ്ചായത്തിലെ ആളുകളുമായി നേരിട്ട് സംവദിക്കും. പെന്‍ഷന്‍, ക്വാറി, റോഡ് നവീകരണം, വൈദ്യൂതീകരണം, മാലിന്യ നിര്‍മ്മാര്‍ജ്ജനം, കെട്ടിട നമ്പര്‍, അനധികൃത വാഹന പാര്‍ക്കിങ് തുടങ്ങീയ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 56 ഓളം പരാതികളാണ് ലഭിച്ചത്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും പൊതുജനങ്ങളെ നേരില്‍ കണ്ട് പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും അടിയന്തിരമായി തീര്‍പ്പാക്കേണ്ട പരാതികള്‍ക്ക് പരിഹാര നടപടികള്‍ സ്വീകരിക്കുകയുമാണ് ലക്ഷ്യം.

നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍, പ്രൊപോസല്‍സ്,ലൈഫ് മിഷന്‍, ജോലി ആവശ്യപ്പെട്ടുള്ള /പി.എസ്.സി സംബന്ധമായ വിഷങ്ങളിലെ അപേക്ഷകള്‍, വായ്പ എഴുതി തള്ളല്‍, പോലീസ് കേസുകള്‍, ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സഹായത്തിനുള്ള അപേക്ഷകള്‍, സാമ്പത്തിക സഹായ അപേക്ഷകള്‍ (ചികിത്സയുള്‍പ്പെടെ), ജീവനക്കാര്യം, റവന്യൂ റിക്കവറി-വായ്പ തിരിച്ചടവിനുള്ള സാവകാശം, ഇളവുകള്‍ സംബന്ധിച്ച അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കില്ല. ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിപാടി മറ്റു പഞ്ചായത്തുകളിലേക്ക് പിന്നീട് വ്യാപിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *