September 15, 2026

വൈദ്യുതി പ്രതിസന്ധി: യുഡിഎഫ്‌ സർക്കാരിനെതിരെ പന്തംകൊളുത്തി വ്യാപാരികളുടെ പ്രതിഷേധം

0
IMG_20260915_092500
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അപ്രഖ്യാപിത പവർകട്ടിലൂടെ ജനങ്ങളെ ഇരുട്ടിൽ നിർത്തുന്ന യുഡിഎഫ്‌ സർക്കാരിനെതിരെ നട്ടുച്ചയ്‌ക്ക്‌ പന്തംകൊളുത്തി വ്യാപാരികൾ പ്രതിഷേധിച്ചു. വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വൈദ്യുതി ഇല്ലാതെ വ്യാപാരികളും വ്യവസായികളും പകലും രാത്രിയും നേരിടുന്ന പ്രതിസന്ധികൾ തുറന്നുകാട്ടിയായിരുന്നു സമരം. ഫാർമസികളും ബേക്കറികളും ഭക്ഷണശാലകളും ഉൾപ്പെടെ ഫ്രിഡ്ജിനെയും കോൾഡ്‌ സ്‌റ്റോറേജ്‌ സംവിധാനങ്ങളെയും ആശ്രയിക്കുന്ന സ്ഥാപനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്നും, ഉൽപ്പന്നങ്ങൾ നശിച്ച്‌ സംസ്ഥാനത്ത്‌ കോടിക്കണക്കിന്‌ രൂപയുടെ നഷ്ടമാണ്‌ ദിവസേനയുണ്ടാകുന്നതെന്നും വ്യാപാരികൾ പറഞ്ഞു. അനാവശ്യമായി അധിക വൈദ്യുതി ചാർജ് ഈടാക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.

 

കൽപ്പറ്റയിൽ നടന്ന പ്രതിഷേധം ജില്ലാ പ്രസിഡന്റ്‌ പി പ്രസന്നകുമാർ ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ പ്രസിഡന്റ്‌ സാജുകുമാർ അധ്യക്ഷനായ ചടങ്ങിൽ ഏരിയാ സെക്രട്ടറി മനോജ് സ്വാഗതം പറഞ്ഞു. മാനന്തവാടിയിൽ ജില്ലാ സെക്രട്ടറി എം ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ പി ശ്രീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ റെജീന പടയന്‍, കെ എം അബ്ദുള്‍ സലീം, കെ ജി സുനില്‍, കെ വി രാജു, എ വി മാത്യു, സിനി ബാബു, രൂപാ വിനു, അബ്ദുല്‍ മുത്തലിബ്, സ്വരാജ് എന്നിവര്‍ സംസാരിച്ചു. ബത്തേരിയിൽ നടന്ന സമരം ജില്ലാ ട്രഷറർ എം എസ്‌ വിശ്വനാഥൻ ഉദ്‌ഘാടനം ചെയ്‌തു. കെ എം മുസ്തഫ അധ്യക്ഷനായ ചടങ്ങിൽ ശശികുമാർ അത്തോളി, ഇ എസ്‌ പ്രമോദ്‌, പി എം ജയശ്രീ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *