വിനായക ചതുര്‍ത്ഥി വിപുലമായി ആഘോഷിക്കും; ആഗസ്റ്റ് 29 ന് വിഗ്രഹ നിമഞ്ജന ഘോഷയാത്ര
മാനന്തവാടി: വിശ്വഹിന്ദു പരിഷത്തിന്റെയും മാനന്തവാടി കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 29 വരെ വിനായക ചതുര്‍ത്ഥി വിപുലമായ പരിപാടികളൊടെ ആഘോഷിക്കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്മാന് സന്തോഷ് കൂവണ, വി എം ശ്രീവത്സന്‍, പുനത്തില്‍ കൃഷ്ണന്, എം.സുരേന്ദ്രന്, വി മധു , കെ പി സനല്‍ കുമാര്‍ സംബന്ധിച്ചു.ഗണേശോത്സവത്തോടനുബന്ധിച്ച് കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ ഗണപതി ഹോമം, വിനായക, പൂജ, ഭജന, വിശേഷഷാല് പൂജകള്‍ എന്നിവ ഉണ്ടാകും.
29 ന് വൈകുന്നേരം 4.30 ന് കാഞ്ചി കാമാക്ഷി അമ്മന്‍ ക്ഷേത്രത്തില്‍ നിന്നും നാസിക് ഡോളിന്റെയും ഡിജെ യുടെയും അകമ്പടിയോടെ വിഗ്രഹ നിമഞ്ജന ഘോഷയാത്ര ആരംഭിച്ച് നഗര പ്രദക്ഷിണത്തിന് ശേഷം താഴയങ്ങാടി കബനി നദിയില്‍ വിഗ്രഹം നിമഞ്നം ചെയ്യും.





Leave a Reply