നാല്‍പ്പതാം വാര്‍ഷിക നിറവില്‍ തോണിച്ചാല്‍ പഴശ്ശി ബാലമന്ദിരം; വീരപഴശ്ശി വിദ്യാമന്ദിരം സില്‍വര്‍ ജൂബിലി ആഘോഷവും നടക്കും
മാനന്തവാടി:തോണിച്ചാല്‍ പഴശ്ശി ബാലമന്ദിരം നാല്‍പ്പതാം വാര്‍ഷിക ആഘോഷങ്ങള്‍ സ്വാഗത സംഘം രൂപീകരണ യോഗം ആഗസ്റ്റ് 30 ന് 10 മണിക്ക് വീരപഴശ്ശി വിദ്യാ മന്ദിരത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ ബാലമന്ദിരം അധ്യക്ഷന്‍ എം സുരേന്ദ്രന്‍, സെക്ര: വി മധു, പുനത്തില്‍ രാജന്‍, പി ജെ ജയേഷ് എന്നിവര്‍ സംബന്ധിച്ചു.കേരളത്തിലെ പഴക്കം ചെന്ന അനാഥലയങ്ങളില്‍ പേരുകേട്ട തോണിച്ചാല്‍ പഴശ്ശി ബാലമന്ദിരത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ വിജയദശമി നാളില്‍ ആരംഭിക്കും.
പഴശ്ശി ബാലമന്ദിരത്തിലെ കുട്ടികളുടെ ഉന്നമനത്തിനായി ആരംഭിച്ച വീരപഴശ്ശി വിദ്യാമന്ദിരത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളും വിജയദശമി നാളില്‍ തന്നെ തുടങ്ങും, ഇന്ന് നാനാഭാഗങ്ങളില്‍ നിന്നും നിരവധി കുട്ടികള്‍ പഠിക്കുന്ന ഒരു മാതൃക സ്ഥാപനമായി വിദ്യാലയ മാറിയതായും ഭാരവാഹികള്‍ പറഞ്ഞു.





Leave a Reply