അക്ഷരോന്നതി പദ്ധതിയിലേക്ക് പുസ്‌തകങ്ങൾ കൈമാറി
വെള്ളമുണ്ട: വെള്ളമുണ്ട പബ്ലിക് ലൈബ്രറി അക്ഷരോന്നതി പദ്ധതിയിലേക്ക് ശേഖരിച്ച പുസ്തകങ്ങൾ മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. സുരേഷ് ബാബുവിന് കൈമാറി. ചടങ്ങിൽ എം. മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുരേഷ് കുമാർ കെ.കെ, ജോൺ പി.സി, ദിവാകരൻ പി.വി, ബാബുരാജ് എൻ.കെ, സുനിൽകുമാർ കെ.പി, എം. നാരായണൻ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി മണികണ്ഠൻ എം. സ്വാഗതവും വായനശ്രീ ചെയർപേഴ്സൺ ത്രേസ്യ എം.ജെ നന്ദിയും പറഞ്ഞു.





Leave a Reply