July 8, 2026

ചിപ്ലിതോട് ബൈപ്പാസ് റോഡ് അടിയന്തരമായി തുറന്നുകൊടുക്കാൻ തയ്യാറാവണം:പിപി ഷൈജൽ* 

0
IMG_20250828_203951
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മണ്ണിടിച്ചിൽ മൂലം കഴിഞ്ഞ മൂന്ന് ദിവസമായി ചുരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെടാൻ തുടങ്ങിയിട്ട്. അതുപോലെതന്നെ പല സമയങ്ങളിലും ഗതാഗതക്കുരുക്കും മറ്റുമായി വലിയ രീതിയിലുള്ള ബുദ്ധിമുട്ട് ആണ് വയനാട്ടിലേക്ക് വരേണ്ട വരും പോകേണ്ടിവരും നേരിട്ടുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ചിപ്ലിതോട്-മരുതിലാവ്-തളിമല ബൈപ്പാസ് റോഡ് അടിയന്തരമായി തുറന്നുകൊടുക്കാൻ തയ്യാറാവണമെന്ന് രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡണ്ട് പിപി ഷൈജൽ ആവശ്യപ്പെട്ടു.

 

ചിപ്ലിതോട്-മരുതിലാവ്-തളിപുഴ ബൈപ്പാസ് റോഡിൽ ആവശ്യമായ സ്ഥലങ്ങളിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി വാഹനങ്ങൾ പോകുന്നതിന് തുറന്നു കൊടുക്കാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണം. 14 കിലോമീറ്റർ കൊണ്ട് ചിപ്ലിതോട് ജംഗ്ഷനിൽ നിന്നും തളിപുഴ എത്തിച്ചേരാൻ സാധിക്കുന്ന ഈ റോഡിൽ കുറച്ചു ഭാഗം വനഭൂമിയാണ് എന്നുള്ളതാണ് തടസ്സമായി പറഞ്ഞിരുന്നത്. പ്രത്യേക അനുമതി വാങ്ങി ചുരം റോഡിലെ തടസ്സം നീങ്ങിയാൽ പോലും ഈ റോഡ് യഥേഷ്ടം ഉപയോഗിക്കാൻ കഴിയുന്ന രീതിയിലേക്ക് ബദൽ സംവിധാനമായി ഒരുക്കണം .എല്ലാ മഴക്കാലത്തും ചെറുതും വലുതുമായ രീതിയിലുള്ള മണ്ണിടിച്ചിലുകൾ ചുരത്തിൽ പതിവാണ്. അതുകൊണ്ടുതന്നെ ഒരു ബദൽ പാതയായി ഈ ബൈപ്പാസ് ഏത് സമയത്തും ഉപയോഗിക്കാൻ കഴിയുന്നതുമാണ്. കോഴിക്കോട് വയനാട് ജില്ലാ ഭരണകൂടങ്ങൾ അടിയന്തരമായി സംയുക്തമായി ഇടപെട്ട് റോഡ് തുറന്നുകൊടുക്കുന്ന വിഷയത്തിൽ നടപടിയെടുക്കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *