പുരസ്കാര നിറവില്‍ മൂപ്പൈനാട് ആയുര്‍വേദ ഡിസ്പെന്‍സറി
കല്‍പ്പറ്റ:പ്രഥമ ആയുഷ് കായകല്പ പുരസ്കാരം – ഒന്നാംസ്ഥാനം നേടിയ മൂപ്പൈനാട് ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി ആരോഗ്യമന്ത്രി വീണ ജോര്ജ്ജില് നിന്നും പുരസ്കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ആര് ഉണ്ണികൃഷ്ണന് , ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ സാലിം പി കെ , മെഡിക്കല്‍ ഓഫീസര്‍ ഡോ രേഖ സി എന്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്കാരം ഏറ്റു വാങ്ങിയത് . ശുചിത്വം , മാലിന്യനിര്‍മാര്‍ജനം ,അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് ഈ അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയാണ് സമ്മാനമായി സ്ഥാപനത്തിന് ലഭ്യമാവുക.
2023ല്‍ എന്‍ എ ബി എച്ച് അംഗീകാരം നേടിയിട്ടുള്ള ഈ സ്ഥാപനത്തില്‍ നിന്നും യോഗ പരിശീലനം, മാനസികാരോഗ്യ പദ്ധതി, വയോജനങ്ങള്‍ക്കുള്ള പ്രത്യേക ഒ പി , ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രത്യേക ആരോഗ്യപരിരക്ഷ, ഉന്നതികളില്‍ താമസിക്കുന്ന വിഭാഗക്കാര്‍ക്ക് ഉള്ള തുടര്‍മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ നല്കി വരുന്നുണ്ട് . സ്ഥാപനത്തോട് ചേര്‍ന്ന് നാഷണല്‍ ആയുഷ് മിഷന്റെ സഹായത്തോടെ ഒ പി ലെവല്‍ പഞ്ചകര്‍മ്മ സെന്ററും ഫിസിയോതെറാപ്പി സെന്ററും അടുത്ത ദിവസങ്ങളില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും . മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെയും ഭാരതീയ ചികിത്സ വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സഹകരണത്തോടെയാണ് സ്ഥാപനം ഈ കായകല്പ പുരസ്കാര നേട്ടം കൈവരിച്ചത്.





Leave a Reply