April 30, 2026

സ്വതന്ത്ര കര്‍ഷക സംഘം വയനാട് ജില്ലാ വനിതാ വിംഗ് നിലവില്‍ വന്നു

0
site-psd-363
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ വനിതാ വിംഗ് നിലവില്‍ വന്നു. സൗജത്ത് ഉസ്മാനാണ് (പനമരം) പ്രസിഡന്റ്. കെ.കുഞ്ഞയിഷ (കണിയാമ്പറ്റ) ജനറല്‍ സെക്രട്ടറിയും, കുല്‍സാ ഖാലിദ് (ബത്തേരി) ട്രഷററുമാണ്. റംല മണ്ടോടി വെള്ളമുണ്ട, നദീറ മുസ്തഫ പൊഴുതന (വൈസ് പ്രസി) പി.പി. റുഖിയ വെങ്ങപ്പള്ളി, മൈമൂന റസാഖ് കോട്ടത്തറ (സെക്രട്ടറിമാര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. നിയോജക മണ്ഡലം കണ്‍വീനര്‍മാരായി അസ്മ ഹമീദ് പടിഞ്ഞാറത്തറ (കല്‍പ്പറ്റ),ജമീലാ ശറഫുദ്ദീന്‍ അഞ്ചുകുന്ന് (മാനന്തവാടി), ഖമറുന്നീസ സുബൈര്‍ അമ്പലവയല്‍ (ബത്തേരി) എന്നിവരെ നിയോഗിച്ചു.

സെപ്തംബര്‍ 30 നകം നിയോജക മണ്ഡലം കമ്മിറ്റികള്‍ രൂപീകരിക്കാനും തീരുമാനിച്ചു. കല്‍പ്പറ്റ ലീഗ് ഹൗസില്‍ ചേര്‍ന്ന വനിതാ വിംഗ് രൂപീകരണ യോഗത്തില്‍ സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് വി. അസൈനാര്‍ ഹാജി അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുല്‍ അസീസ് യോഗം ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *