April 30, 2026

തൊണ്ടര്‍നാട് തൊഴിലുറപ്പ് അഴിമതിഅന്വേഷണം അട്ടിമറിക്കാന്‍നീക്കം; യൂഡിഎഫ്

0
site-psd-366
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എന്‍ ആര്‍ ഇ. ജി. പ്രോഗ്രാം ഓഫീസര്‍ പ്രാഥമിക പരിശോധനയില്‍ കണ്ടു പിടിച്ച തൊണ്ടര്‍നാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി വന്‍ അഴിമതി സംബന്ധിച്ചുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. അന്വേഷണം അട്ടിമറിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഫലമായാണ് പോലീസും അന്വേഷണഏജന്‍സികളും മെല്ലപോക്ക് നയം തുടരുന്നതെന്ന് യൂ.ഡി. എഫ് പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.ജെ പി സി യുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുമ്പോള്‍ ഏതാണ്ട് ആറ് ഏഴു കോടി രൂപയുടെ തട്ടിപ്പ് നടന്നതയാണ് സൂചന.കേരളത്തില്‍ തന്നെ ഇത് വരെ പുറത്ത് വന്നതില്‍ ഏറ്റവും വലിയതും ഭീകരവുമായ തൊഴിലുറപ്പ് തട്ടിപ്പാണ് തൊണ്ടര്‍നാട്ടില്‍ നടന്നത.്

കിണര്‍ ആട്ടിന്‍കൂട് കോഴികൂട് തുടങ്ങിയ വ്യക്തികത ആസ്തി വികസന പദ്ധതിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷകാലമായി ഈ തട്ടിപ്പ് തുടങ്ങിയിട്ട് 2025 ജൂലൈ 24 ന്. തട്ടിപ്പ് വിവരം അറിഞ്ഞു എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ പ്രശ്‌നം പരമാവധി മൂടിവെക്കാനും പ്രതികള്‍ക്ക് രക്ഷപ്പെടാനും അവസരം ഒരുക്കുകയായിരുന്നു
ഓഗസ്റ്റ് 7നാണ് ഭരണസമിതി യോഗം ചേര്‍ന്ന് രണ്ടു കരാര്‍ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുന്നതും പഞ്ചായത്ത് സെക്രട്ടറി പോലീസില്‍ കേവെലം 15ലക്ഷം രൂപയുടെ തട്ടിപ്പെന്ന രൂപത്തില്‍ പരാതി നല്‍കുന്നതും.

തുടര്‍ന്ന് കളക്ടര്‍ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു
പോലീസ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു എന്ന് പറയുകയെല്ലാതെ ലോക്കല്‍ പോലീസ് തന്നെയാണ് ഇപ്പോഴും അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മേല്‍നോട്ടം വഹിക്കുന്നു എന്ന് മാത്രം ഈ അന്വേഷണ സംഘം നിധിന്‍ എന്ന അക്കൗണ്ടന്റിനെ കഴിഞ്ഞഒമ്പതാം തിയ്യതി അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് അന്വേഷണം ഇരുപത്തിരണ്ടു ദിവസം പിന്നിട്ടിട്ടും ഒരിഞ്ച് പോലും മുന്നോട്ടു പോയിട്ടില്ല.

വകുപ്പ് തല അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല ഗുണഭൂകൃത ലിസ്റ്റ് പരിശോധിച്ച് ഫീല്‍ഡ് തല അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് നൂറും നാല്‍പതും കൊല്ലം വരെ. പഴക്കമുള്ള കിണറുകള്‍ക്ക് പോലും ബില്ലുണ്ടാക്കി പണം മാറ്റിയതായി അറിയുന്നു ഇതരത്തിലുള്ള പരാതികള്‍ അധികരിച്ചു വരികയാണ് ഗുണഭൂകൃത ലിസ്റ്റ് ടെന്‍ഡര്‍ നടപടികള്‍ ക്വാട്ടേഷന്‍ തുടങ്ങിയ നടപടികളില്‍ മാരകമായ കൃത്രിമംമാണ് നടത്തിയിട്ടുള്ളത്.

റോഡ് വര്‍ക്ക് ടെന്‍ഡര്‍ ചെയ്യുന്നുഎന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആണ് ആട്ടിന്‍കൂട് കോഴി കൂട് എന്നിവയൊക്കെ ടെന്‍ഡര്‍ ചെയ്തത്.കരാറുകാരനുമായി ഒത്തു ചേര്‍ന്ന് മറ്റാര്‍ക്കും മനസ്സിലാവാത്ത വിധം ടെന്‍ഡര്‍ ചെയ്യുകയായിരുന്നു. ഈ അന്വേഷണം നടക്കുമ്പോള്‍ ഇതൊക്കെ പരിശോധിക്കേണ്ട ബി പി ഒ പഞ്ചായത്ത് സെക്രട്ടറി അസി :സെക്രട്ടറി വി. ഇ ഒ. മാര്‍ എന്നിവര്‍ സെര്‍വീസില്‍ തുടരുകയാണ് ഇവരെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തതേയുള്ള അന്വേഷണം പ്രഹസന മാവുകയാണ്
പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് നിധിന്‍ എന്ന സിപിഎം നേതാവായ അക്കൗണ്ടന്റിനെ കസ്റ്റഡിയില്‍ വാങ്ങാനോ ചോദ്യം ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല
ജോജോ ജോണി എന്നആക്കിഡിറ്റ് എഞ്ചിനീയര്‍ വിദേശത്തേക്ക് കടക്കാന്‍ സിപിഎം അവസരമൊരുക്കുകയായിരുന്നു
ഇത് മൂലം എല്ലാം ജോജോ ആണ് ചെയ്തത് എന്ന് വരുത്തി തീര്‍ത്തു അത്തരത്തിലുള്ള മൊഴി നിധിന്‍ നല്‍കി എന്നാണ് അറിയാന്‍ കഴിഞ്ഞത് ഇത് അന്വേഷണം ആട്ടിമറിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ ആസൂത്രിതമായ ശ്രമമാണ് ഈ മഹാ തട്ടിപ്പില്‍ ഏറ്റവും വലിയ പങ്കുള്ള
കരാറുകാരനായ അറിയപ്പെടുന്ന സിപിഎം കാരെന്റെ മകനും ഇപ്പോള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന
അന്വേഷണസംഘത്തിന്റെ കുറ്റകരമായ അലംഭാവമാണ് ഇവര്‍ക്കൊക്കെ രക്ഷപ്പെടന്‍വഴിഒരുക്കി കൊടുക്കുന്നത്

പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ വാര്‍ഡായ അഞ്ചാം വാര്‍ഡ് ഡി വൈ എഫ് ഐ വളവില്‍ യൂണിറ്റ് കമ്മിറ്റി സെക്രട്ടറിയും സിപിഎം. ബ്രാഞ്ചു കമ്മിറ്റി അംഗവും വൈസ് പ്രസിഡന്റിന്റ മനസ്സാക്ഷി സൂക്ഷിപ്പുകാരനുമായ നിധിന്‍ (അക്കൌണ്ടന്റ്) എന്ന വ്യക്തിയും അസിസ്റ്റന്റ് എഞ്ചിനീയര്‍ അഞ്ചാം വാര്‍ഡില്‍ തന്നെയുള്ള ജോജോയും പഞ്ചായത്ത് വൈസ് പ്രസിഡന്റും ചേര്‍ന്ന് കൃത്യമായി ആസൂത്രണം ചെയ്താണ് ഈ തട്ടിപ്പ് നടത്തിയത് ഇതില്‍ സിപിഎം പാര്‍ട്ടിക്കും വ്യക്തമായ പങ്കുണ്ട് എന്ന് തൊണ്ടര്‍നാട്ടിലെ ജനം വിശ്വസിക്കുന്നു

2020-21വര്‍ഷം മുതലാണ് തൊണ്ടര്‍നാട് പഞ്ചായത്തില്‍ വ്യാപകമായി കോണ്‍ട്രാക്ടര്‍മാര്‍ മേഖേന വ്യക്തിഗത ആസ്തികള്‍ നിര്‍മ്മിക്കുന്നത് തുടങ്ങിയത്.ഈ മഹാ തട്ടിപ്പ് ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണ് സിപിഎം ഭരണാസമിതിക്ക് വ്യക്തമായ പങ്കുണ്ട് വൈസ് പ്രസിഡന്റ് ഈ ഗൂഢാലോചനയില്‍ പങ്കാളിയാണ്

 

 

. നഷ്ട്ടപെട്ട കോടികള്‍ തിരിച്ചുപിടിക്കും വരെ യും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നത് വരെയും യൂ ഡി എഫ് ശക്തമായ സമരവുമായി മുന്നോട്ടു പോവും
എല്ലാ ഡിപ്പാര്‍ട്‌മെന്റ്‌മെന്റിലും പരാതികള്‍ നല്‍കിയിട്ടുണ്ട്
നടപടികള്‍ എടുക്കേണ്ട സര്‍ക്കാര്‍ കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ വരും ദിനങ്ങളില്‍ പഞ്ചായത്ത് ഓഫിസ് ഉപരോധമടക്കമുള്ള സമര പരിപാടികള്‍ക്ക് യൂ ഡി എഫ് നേതൃത്വം നല്‍കും
. ഇപ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പദ്ധതി കളാണ് പരിശോധിക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചത് എന്നാല്‍ കഴിഞ്ഞ ഒമ്പതു കൊല്ലത്തെ പ്രവര്‍ത്തികള്‍ പരിശോധിക്കണം
അന്ന് മുതല്‍ നടന്ന മേറ്റീരിയല്‍ കോസ്റ്റ് പ്രവര്‍ത്തികളില്‍ ഈ തട്ടിപ്പിന് സാധ്യത കൂടുതലാണ് വൈസ് പ്രസിഡന്റിന്റെ വീട്ടിലേക്കു 45 ലക്ഷം രൂപാ ചെലവില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം റോഡ് നിര്‍മിച്ചത് ഇപ്പോള്‍ വിവാദമായിട്ടുണ്ട്
കൂടാതെ ഈ വര്‍ഷത്തെശുചിത്വ മിഷന്‍ പദ്ധതിയില്‍ ഉള്‍പെടുത്തി നടപ്പിലാക്കുന്ന ഒന്നര ക്കോടി രൂപയുടെ അലക്കു കല്ല് സോക്കപിറ്റ് നിര്‍മാണത്തില്‍വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്
. ആയതിനാല്‍ ഈ വരുന്ന സെപ്തംബര്‍ 12 13 തിയ്യതികളില്‍ ശക്തമായ സമരത്തിന്റെ മുന്നോടിയായി പഞ്ചായത്ത് തലത്തില്‍ കുറ്റവിചാരണ ജാഥ സംഘടിപ്പിക്കുകയാണ് തുടര്‍ന്ന് പഞ്ചായത്ത് ഓഫീസ് ഉപരോധം രാപ്പകല്‍ സമരം തുടങ്ങിയവസംഘടിപ്പിക്കും കൂടാതെ ബ്ലോക്ക് ജില്ലാ തലത്തിലും ജില്ലാ യൂ ഡി എഫ്. നേതൃത്വവുമായി ആലോചിച്ചു സമര പരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് യോഗം മുന്നറിയിപ്പി നല്‍കി
. യോഗത്തില്‍ ചെയര്‍മാന്‍
പ്രമോദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി. മൊയ്തു പടയാന്‍ അബ്ദുള്ള കെ ടി കെ മാസ്റ്റര്‍ എം ടി ജോസഫ് ആറങ്ങാടന്‍ ആലികുട്ടി പി. എ മൊയ്തുട്ടി എം കെ. അബൂബക്കര്‍ ടി. കെ. മമ്മൂട്ടി കെ വി ബാബു വി സി. ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു കണ്‍വീനര്‍ അബ്ദുള്ള കേളോത് സ്വാഗതവും സലിം അസ്ഹരി നന്ദിയും പറഞ്ഞു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *