April 30, 2026

പൂഴിത്തോട് -പടിഞ്ഞാറത്തറ പാത: പ്രതിഷേധാഗ്‌നിയായി ഭൂമി നഷ്ടപ്പെട്ടവരുടെ സമരം

0
site-psd-365
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ ടൗണില്‍ ജനകീയ കര്‍മ്മ സമിതിയുടെ സമര പന്തലിനോട് ചേര്‍ന്ന് നടത്തിയ ഏകദിന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലന്‍ ഏകദിന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.പകല്‍ മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പ്രതിഷേധത്തോടനുബന്ധിച്ച് വൈകുന്നേരം ടൗണില്‍ പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തും. യുദ്ധകാലാടിസ്ഥാനത്തില്‍ പാത പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിയമലംഘന സമരമടക്കം ആലോചിക്കുന്നതായി സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ച ജനകീയ കര്‍മ്മ സമിതി ഭാരവാഹികളും പറഞ്ഞു.

വയനാട്ടിലേക്കുള്ള ചുരങ്ങള്‍ അനുദിനം ഗതാഗതക്കുരുക്കില്‍ അമരുമ്പോഴും അവസാനമായി കഴിഞ്ഞ ദിവസങ്ങളില്‍ താമരശ്ശേരി ചുരം പൂര്‍ണ്ണമായി അടച്ചിട്ടപ്പോഴും നൂറ്റാണ്ടുകള്‍ക്കു മുമ്പേ പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്ന പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയോട് അധികൃതര്‍ കാണിക്കുന്ന നിഷേധാത്മക നിലപ്പാടില്‍ പ്രതിഷേധിച്ച് പ്രസ്തുത പാതയ്ക്കു വേണ്ടി സൗജന്യമായി ഭൂമി വിട്ടു നല്‍കിയ 100 കണക്കിന് കുടുംബങ്ങള്‍സര്‍ക്കാര്‍ സംവിധാനങ്ങള്‍ പല പാതകള്‍ക്കും പൊന്നും വില നല്‍കി ഭൂമിയേറ്റെടുക്കുമ്പോഴും ഒരു രൂപ പ്രതിഫലം വാങ്ങാതെ ഒരു നാടിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനു വേണ്ടി ഏക്കറുക്കണക്കിന് ഭൂമി വിട്ടു നല്‍കയവരേ മാറി മാറി വന്ന സര്‍ക്കാരുകള്‍ വഞ്ചിച്ചു. 104 ഏക്കര്‍ ഭൂമി പകരം വനവത്ക്കരണത്തിനായി വിട്ടു നല്‍കിയിട്ടും, അത് വനമായിട്ടും പാത യാഥാര്‍ത്ഥ്യമാകാത്തതില്‍ പ്രതിഷേധിച്ചു കൂടിയായിരുന്നു സമരം…. ഒരിക്കല്‍ ഭരണാനുമതി ലഭിച്ച പാതവീണ്ടും ഇന്‍വെസ്റ്റിഗേഷന്‍ നടത്താന്‍2024ല്‍ വീണ്ടും സര്‍ക്കാര്‍ 1.50 കോടി വകയിരുത്തിയെങ്കിലും കോഴിക്കോട് ജില്ലയില്‍ ഇതുവരെ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയായിട്ടില്ല. വയനാട് ഇന്നഭിമുഖീകരിക്കുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമായേക്കാവുന്ന ഈ പാതയോട് സര്‍ക്കാര്‍ സംവിധാനങ്ങളും , ജനപ്രതിനിധികളും കാണിക്കുന്നത് ക്രൂരമായ അവഗണനയാണ്.പ്രഖ്യാപിയ്ക്കപ്പെട്ട പാതകള്‍ക്കൊന്നും രാത്രി യാത്രാ നിരോധനത്തിന് പരിഹാരം കാണാന്‍ കഴിയില്ലെന്നിരിക്കേ എന്തിനാണ് കോടികളുടെ പദ്ധതികള്‍ പ്രഖ്യാപിയ്ക്കപ്പെടുന്നത്.നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും യാഥാര്‍ത്ഥ്യമാവാന്‍ സാധ്യതയില്ലാത്ത തുരങ്ക പാത വന്നതിനു ശേഷം നാം സഞ്ചാര സ്വാതന്ത്ര്യം അനുഭവിച്ചാല്‍ മതിയെന്ന കടുംപിടുത്തം ശരിയല്ല.

ബിനു വി.കെ അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ റഷീദ് വാഴയില്‍.എം.പി നൗഷാദ്,ലീഗ് ജില്ലാ സെക്രട്ടറി,ഹാരീസ് കണ്ടിയന്‍, ബി ജെ പി പടിഞ്ഞാറത്തറ പഞ്ചായത്ത്പ്രസിഡണ്ട് രാജന്‍, നാസര്‍ വ്യാപാരി സെക്രട്ടറി, സ്റ്റാന്‍ലി അഗസ്റ്റിന്‍ (ബീനാച്ചി – പനമരം റോഡ് ജനകീയ കര്‍മ്മ സമിതി ) കെ.എം ഭാസ്‌ക്കരന്‍ (കേരള ദളിത് പാന്തേഴ്‌സ് ) ജോണ്‍ മാസ്റ്റര്‍ (രാഷ്ട്രീയ കിസാന്‍ മഹാ സംഘ് ) അലവി ഗ്രുഡ്‌സ് ഡ്രൈവേഴ്‌സ് യൂണിയന്‍) ഷമീര്‍ കട വണ്ടി (CIT(u) മോട്ടോര്‍ തൊഴിലാളി യൂണിയന്‍ മത, സാമൂഹ്യ സാംസ്‌ക്കാരിക രാഷ്ട്രീയ മേഖലയിലുള്ള 52 ഓളം സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *