കിടപ്പ് രോഗികള്‍ക്ക് പാലിയേറ്റീവ് ഗ്രൂപ്പിന്റെ ഓണ സമ്മാനം
ചെന്നലോട്: സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വേദന അനുഭവിക്കുന്ന വിഭാഗമായ കിടപ്പ് രോഗികള്‍ക്ക് ഓണത്തിന് കൈത്താങ്ങ് ആവുകയാണ് തരിയോട് സെക്കന്‍ഡറി പാലിയേറ്റീവ് വളണ്ടിയര്‍ ഗ്രൂപ്പ്. കിടപ്പ് രോഗികള്‍ക്കുള്ള ഓണക്കിറ്റ് വിതരണം തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷൈനി മാത്യുവിന് നല്‍കിക്കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. കമ്മ്യൂണിറ്റി നഴ്‌സുമാരായ കെ കെ രാജാമണി, ബീന അജു, ഫിസിയോതെറാപ്പിസ്റ്റ് റിയ ഐസണ്‍, വളണ്ടിയര്‍മാരായ അനില്‍കുമാര്‍, ശാന്തി അനില്‍, കെ ജെ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴില്‍ കിടപ്പ് രോഗികള്‍ക്കുവേണ്ടി സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ചെയ്തുവരുന്ന കൂട്ടായ്മയാണ് തരിയോട് സെക്കന്‍ഡറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ ഗ്രൂപ്പ്





Leave a Reply