ഫാര്‍മസ്യൂട്ടിക്‌സില്‍ മാസ്റ്റര്‍ ബിരുദവുമായി ഡോ.മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി
മേപ്പാടി: ഫാര്‍മസ്യൂട്ടിക്‌സ് വിഭാഗത്തിലുള്ള മാസ്റ്റര്‍ ഓഫ് ഫാര്‍മസി കോഴ്സ് ആരംഭിച്ച് ഡോ. മൂപ്പന്‍സ് കോളേജ് ഓഫ് ഫാര്‍മസി. ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കേരളാ ആരോഗ്യ സര്‍വ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന പ്രസ്തുത കോഴ്‌സിന്റെ ഉദ്ഘാടനവും ഓറിയന്റേഷന്‍ ചടങ്ങും പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ ഡോ.ലാല്‍ പ്രശാന്ത് എം.എല്‍. നിര്‍വ്വഹിച്ചു.
വൈസ് പ്രിന്‍സിപ്പാള്‍ ഡോ.ജിജി ജോസ് അധ്യക്ഷയായി.
ഡോ.ജീവാ ജെയിംസ്,ഫാര്‍മസി പ്രാക്ടീസ് വിഭാഗം മേധാവി ഡോ. നീതു ജെ, എം. ഫാം (ഫാര്‍മസ്യൂട്ടിക്‌സ്) കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടീന രാജു, ദിലിന്‍ പി എം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.നിലവില്‍ എം ഫാം ഫാര്‍മസി പ്രാക്ടീസ് കോഴ്‌സ് ഇവിടെ നിലവിലുണ്ട്.





Leave a Reply