പടിഞ്ഞാറത്തറയില്‍ സാംസ്‌കാരികോത്സവം ഏഴ് മുതല്‍
കല്‍പ്പറ്റ: പടിഞ്ഞാറത്തറയില്‍ പഞ്ചായത്തും സംസ്‌കാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്‌കാരികോത്സവം(ഗാല-2കെ25) ഏഴിന് തുടങ്ങും. 17ന് ദിവസം നീളുന്ന പരിപാടിയുടെ ഉദ്ഘാടനം വൈകുന്നേരം ആറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ അഷ്റഫ് അച്ചൂസ്, നാസര്‍ ഓണിമ്മല്‍, റഷീദ് ചക്കര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റും ഗാല സംഘാടക സമിതി ചെയര്‍മാനുമായ പി. ബാലന്‍ അധ്യക്ഷത വഹിക്കും.
ജനപ്രതിനിധികളായ എം. മുഹമ്മദ് ബഷീര്‍, ജുനൈദ് കൈപ്പാണി തുടങ്ങിയവര്‍ പങ്കെടുക്കും. പടിഞ്ഞാറത്തറ മിനി സ്റ്റേഡിയത്തില്‍ ദിവസവും വൈകുന്നേരം നാല് മുതല്‍ രാത്രി 10 വരെയാണ് സാംസ്‌കാരികോത്സവം. പ്രവേശനം സൗജന്യമാണ്. പരിപാടിയിലൂടെ ലഭിക്കുന്നതില്‍ ചെലവ് കഴിച്ചുള്ള തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വിനിയോഗിക്കും.





Leave a Reply