പുഞ്ചിരിമട്ടം ദുരന്തം: രണ്ട് ഭിന്നശേഷി കുട്ടികളുടെ കടുംബങ്ങള്‍ക്ക് സഹായധനം നല്‍കി
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ബാധിതരില്‍ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളുടെ കുടുംബങ്ങള്‍ക്ക് പരിവാര്‍ കേരള സഹായധനം നല്‍കി. നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് പാരന്റ്സ് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന പരിവാര്‍ കേരള ജില്ലാ കമ്മിറ്റികള്‍ മുഖേന സമാഹരിച്ച മൂന്ന് ലക്ഷത്തില്‍പരം രൂപയാണ് രണ്ട് കുടുംബങ്ങള്‍ക്ക് വീതിച്ചുനല്‍കിയത്. തുകയുടെ വിതരണം വയനാട് പ്രസ്‌ക്ലബില്‍ നടത്തി.
ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണം, അവരുടെ സമ്പൂര്‍ണ സാമൂഹിക ഉള്‍ച്ചേരല്‍, സ്വാശ്രയ ജീവിതം എന്നിവയ്ക്ക് പ്രവര്‍ത്തിക്കുന്നതാണ് പരിവാര്‍ കേരളയെന്ന് ഭാരവാഹികളായ ജാഫര്‍ ചാളക്കണ്ടി, എ. വിന്‍സന്റ്, പ്രഫ.കെ. കോയട്ടി, പി.എസ്. മായ, ബെന്നി ഏബ്രഹാം, ടി.കെ. തോമസ് വൈദ്യര്‍, ടി.ഇ. ബെന്നി, എം.സുകുമാരന്‍, സുലൈഖ, സീന, ഏലിയാമ്മ ജോര്‍ജ് എന്നിവര്‍ പറഞ്ഞു.





Leave a Reply