May 3, 2026

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ജില്ലാ അതോറിറ്റി യോഗം ചേര്‍ന്നു

0
site-psd-161
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് അതോറിറ്റി യോഗം ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെയും ലാബുകളുടെയും ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന മറ്റ് സ്ഥാപനങ്ങളുടെയും രജിസ്‌ട്രേഷന്‍ നിയന്ത്രിക്കുന്ന സമിതിയാണ് കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള ജില്ലാ രജിസ്‌ട്രേഷന്‍ അതോറിറ്റി.യോഗത്തില്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമപ്രകാരം ജില്ലയില്‍ ലഭിച്ചിട്ടുള്ള പരാതികള്‍ പരിശോധിക്കുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ഉടന്‍ തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ല കളക്ടറും ഡിഎംഒയും അറിയിച്ചു.

നിയമത്തിന്റെ പരിധിയില്‍ വരുന്ന ആശുപത്രികള്‍, ലാബുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പരിശോധനള്‍ ഊര്‍ജ്ജിതമാക്കാനും യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലാബുകള്‍, സ്പാകള്‍ എന്നിവയ്‌ക്കെതിരെയും ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും.

ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി മോഹന്‍ദാസ്, ഡെപ്യൂട്ടി കളക്ടര്‍ സി ഗീത, ജില്ലാ രജിസ്‌ട്രേഷന്‍ അതോറിറ്റി കണ്‍വീനര്‍ ഡോ. സിന്ധു, ഐ.എം.എ ജില്ലാ ചെയര്‍മാന്‍ ഡോ. രാജേഷ് കുമാര്‍ എം.പി , ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. അച്ചാമ ലെനോ, ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഐ.ഡി.എ പ്രതിനിധി ഡോ. ജിതിന്‍ ബി.എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *