May 3, 2026

കാട്ടുപോത്തിനെ വേട്ടയാടിയ ആറംഗ സംഘത്തെ പിടികൂടി

0
site-psd-163
By ന്യൂസ് വയനാട് ബ്യൂറോ

ഇരൂളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ കാപ്പി സെറ്റ് ഭാഗത്ത് നിന്നും കാട്ടുപോത്തിനെ വേട്ടയാടിയെ സംഘത്തെ ചെതതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടി. സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ രാമന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ആറ് പ്രതികളെയാണ് പിടികൂടിയത്. 45 കിലോ ഇറച്ചി ഒരു ഇന്നോവ കാര്‍ ജീപ്പ് സ്‌കൂട്ടര്‍ ഒരു തിരതോക്ക് കത്തികള്‍ എന്നിവയും പ്രതികളില്‍ നിന്ന് പിടികൂടി.ശരത് (24), അനീഷ് (21), ഷിജോഷ് (42), രാജേഷ് (49), റെജി മാത്യു (54) ബിജേഷ് (49)എന്നിവരാണ് പിടിയിലായത്. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്.ഇരുളം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ പി അബ്ദുല്‍ ഗഫൂര്‍, പുല്‍പ്പള്ളി സ്റ്റേഷന്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ.നി ജേഷ് എന്നിവരും സ്റ്റേഷന്‍ സ്റ്റാഫുകളും സംഘത്തില്‍ ഉണ്ടായിരുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *